വിമാനയാത്രികർക്കു ഇനി കയ്യിൽ കരുതാവുന്നത് ഒരു ബാ​ഗ് മാത്രം, നിയന്ത്രണങ്ങൾ ശക്തമാക്കി ബിസിഎഎസ്, ഇക്കോണമി /പ്രീമിയം ഇക്കോണമി ക്ലാസിൽ ബാ​ഗ് ഭാരം ഏഴു കിലോഗ്രാമിൽ കൂടരുത്, ബിസിനസ്/ഫസ്റ്റ് ക്ലാസിൽ ഭാര പരിധി 10 കിലോഗ്രാം, മേയ് രണ്ടു മുതൽ പ്രാബല്യത്തിൽ

വിമാനയാത്രികർക്കു കൂടെ കരുതാവുന്ന ഹാൻഡ് ബാഗിന്റെ എണ്ണത്തിൽ നിയമങ്ങൾ കർശനമാക്കി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി(ബിസിഎഎസ്). ഇനി മുതൽ വിമാനയാത്രികർക്ക് ഒരു കാബനിൻ ബാഗോ അല്ലെങ്കിൽ ഹാൻഡ്ബാഗോ മാത്രമേ കൂടെ കൊണ്ടുപോവാൻ സാധിക്കുകയുള്ളു. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ വ്യോമയാന കമ്പനികൾ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് അവരുടെ പോളിസിയിൽ മാറ്റം വരുത്തി തുടങ്ങിയിട്ടുണ്ട്. മേയ് രണ്ടു മുതൽ പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം.

പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന്റെ പ്രധാന ലക്ഷ്യം വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ എളുപ്പത്തിലാക്കുകയും തിരക്കു കുറയ്ക്കുകയുമാണ്. ഇതോടെ യാത്രികർക്കും വിമാനത്താവള അധികൃതർക്കും നടപടി സമയലാഭം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിമാന യാത്രികരുടെ എണ്ണത്തിൽ സമീപകാലത്ത് വലിയ വർധനവുണ്ടായിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ബിസിഎഎസും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സും(സിഐഎസ്എഫ്) ഹാൻഡ് ബാഗേജിന്റെ കാര്യത്തിൽ കുറച്ചു കൂടി കർശന നടപടികൾക്കൊരുങ്ങുന്നത്.

പുതുക്കിയ നിർദേശങ്ങൾ ഇങ്ങനെ: കൈവശം ഒരു ഹാൻഡ്ബാഗ്- യാത്രികർക്ക് ഒരു ഹാൻഡ് ബാഗോ കാബിൻ ബാഗോ മാത്രമേ കൂടെ കരുതാനാവൂ. ഇക്കോണമി /പ്രീമിയം ഇക്കോണമി ക്ലാസിൽ ഇതിന്റെ ഭാരം ഏഴു കിലോഗ്രാമിൽ കൂടാനും പാടില്ല. ബിസിനസ്/ഫസ്റ്റ് ക്ലാസിൽ ഈ ഭാര പരിധി 10 കിലോഗ്രാമാണ്. ബാക്കിയെല്ലാ ബാഗുകളും ചെക്ക് ഇൻ ചെയ്യേണ്ടി വരും.

ഹാൻഡ് ബാഗിന്റെ വലിപ്പത്തിലും പുതിയ നിർദേശങ്ങൾ ബിസിഎഎസ് നൽകിയിട്ടുണ്ട്. ഹാൻഡ് ബാഗിന് പരമാവധി ഉയരം 55 സെന്റിമീറ്ററും നീളം 40 സെന്റിമീറ്ററും വീതി 20 സെന്റിമീറ്ററും മാത്രമേ പാടുള്ളൂ. സുരക്ഷാ പരിശോധന എളുപ്പത്തിലാക്കാനാണ് ഹാൻഡ് ബാഗിന്റെ വലിപ്പത്തിന് പരിധി നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല യാത്രികർ കൂടെ കരുതുന്ന ഹാൻഡ് ബാഗിന്റെ വലിപ്പമോ, ഭാരമോ നേരത്തെ പറഞ്ഞതിൽ നിന്നും അധികമാണെങ്കിൽ അധികം ബാഗേജ് ചാർജും യാത്രികർ നൽകേണ്ടി വരുമെന്നും നിർദ്ദേശിക്കുന്നു.
കർണാടകയിലേക്കുള്ള ബസ്സിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം..!! കോട്ടയം സ്വദേശിനിയുടെ പരാതിയിൽ മലപ്പുറത്തുകാരൻ പിടിയിൽ… അതിക്രമം ഉണ്ടായത് എടപ്പാളിനും കോഴിക്കോടിനും ഇടയിൽവച്ച്…

എന്നാൽ ഈ നിയന്ത്രണങ്ങൾ 2024 മേയ് രണ്ടിനു മുമ്പ് ടിക്കറ്റ് എടുത്ത യാത്രികർക്ക് ബാധകമാവില്ല. യാത്രികർക്കു കൂടെ കൂട്ടാവുന്ന ബാഗേജിന്റെ ഭാരത്തിൽ നേരത്തെ തന്നെ എയർ ഇന്ത്യ പോലുള്ള വ്യോമയാന കമ്പനികൾ കുറവു വരുത്തിയിരുന്നു. കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് പരമാവധി കോംപ്ലിമെന്ററി ബാഗേജ് 20 കിലോഗ്രാമിൽ നിന്നും 15 കിലോയാക്കി എയർ ഇന്ത്യ കുറച്ചത്. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വരുത്തിയ പ്രധാന പരിഷ്‌കാരങ്ങളിലൊന്നായിരുന്നു അത്. നേരത്തെ 25 കിലോഗ്രാമായിരുന്ന കോംപ്ലിമെന്ററി ബാഗേജ് ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായതിനു ശേഷം 2022ൽ എയർ ഇന്ത്യ 20 കിലോയാക്കി കുറച്ചിരുന്നു.

വിവാഹദിവസം തന്റെ ഭർത്താവിനോടാണ് ഒരാൾ ഇങ്ങനെ ചെയ്തതെങ്കിൽ ആ വ്യക്തി പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ല- ബിഗ് ബോസ് താരം നോറയ്ക്കെതിരെ വിമർശനവുമായി ദിയ കൃഷ്ണ

ഇൻഡിഗോ എയർലൈൻസ് യാത്രക്കാർക്ക് പരമാവധി 115 സെൻ്റീമീറ്റർ അളവും 7 കിലോഗ്രാം ഭാരവും ഉള്ള ഒരു ക്യാബിൻ ബാഗ് കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ട്. ഇതുകൂടാതെ, യാത്രക്കാർക്ക് ഒരു സ്ത്രീയുടെ പേഴ്‌സ് അല്ലെങ്കിൽ ഒരു ചെറിയ ലാപ്‌ടോപ്പ് ബാഗ് പോലുള്ള ഒരു വ്യക്തിഗത ബാഗ് അനുവദനീയമാണ്, എന്നാൽ ഇത് മൂന്ന് കിലോയിൽ കൂടരുതെന്നും നിർദ്ദേശിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7