കഴിഞ്ഞ ദിവസം വിവാഹിതരായ ബിഗ്ബോസ് താരം സിജോ ജോണിന്റെ വിവാഹ റിസപ്ഷനിൽ നടന്നൊരു സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ദിയ കൃഷ്ണ രംഗത്ത്. വിവാഹ റിസപ്ഷനിടെ ഫോട്ടോ എടുക്കാൻ വേദിയിലെത്തിയ ബിഗ് ബോസ് താരം നോറ, സിജോയുടെ മുഖത്ത് കേക്ക് വാരിത്തേക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.
വിവാഹവേഷത്തിൽ നിൽക്കുന്ന സിജോയുടെ മുഖത്തും വസ്ത്രത്തിലും അപ്രതീക്ഷിതമായാണ് നോറ കേക്കിന്റെ ക്രീം തേക്കുന്നത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് നോറയെ പിടിച്ചുവെച്ച് സിജോ കേക്ക് തിരിച്ചുതേക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. കൂടാതെ നോറയ്ക്ക്തിരെ സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട ദിയ കൃഷ്ണ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. വിവാഹദിവസം തന്റെ ഭർത്താവിനോടാണ് ഒരാൾ ഇങ്ങനെ ചെയ്തതെങ്കിൽ ആ വ്യക്തി പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ലെന്നാണ് ദിയ കുറിച്ചത്. ഈ വീഡിയോയിലുള്ള വ്യക്തികൾ ആരാണെന്ന് തനിക്കറിയില്ലെന്നും ദിയ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സംഭവത്തിൽ ദിയ കൂടാതെ നിരവധിപ്പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു വിവാഹദിവസം നോറ ചെയ്തത് ഒട്ടും ശരിയായില്ലെന്നായിരുന്നു വിമർശനങ്ങൾ. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം നോറ നശിപ്പിച്ചുവെന്നും ആളുകൾ കമന്റ് ചെയ്തിരുന്നു.
ഇന്ത്യൻ ടീമിനുള്ളിൽ രൂപപ്പെട്ടിരിക്കുന്ന സൂപ്പർതാര സംസ്കാരം മാറ്റേണ്ടതുണ്ട്…!! ദ്രാവിഡ് പോകുന്നതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല…!! ഇത്ര പെട്ടന്ന് ഒരു ടീം എങ്ങനെ മോശമായി..? ഗൗതം ഗംഭീർ പരിശീലകനായി ചുമതലയേറ്റ ശേഷം ടീമിന്റെ പ്രകടനം മോശമായെന്നും ഹർഭജൻ സിങ്…