ഗംഭീർ ആണോ കാരണം..? ഇന്ത്യൻ ടീമിനുള്ളിൽ രൂപപ്പെട്ടിരിക്കുന്ന സൂപ്പർതാര സംസ്കാരം മാറ്റേണ്ടതുണ്ട്…!! ദ്രാവിഡ് പോകുന്നതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല…!! ഇത്ര പെട്ടന്ന് ഒരു ടീം എങ്ങനെ മോശമായി..? ഗൗതം ഗംഭീർ പരിശീലകനായി ചുമതലയേറ്റ ശേഷം ടീമിന്റെ പ്രകടനം മോശമായെന്നും ഹർഭജൻ സിങ്…

മുംബൈ: രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതുവരെ ഇന്ത്യൻ ടീമിൽ യാതൊരു കുഴപ്പവുണ്ടായിരുന്നില്ലെന്നും, ഇത്ര പെട്ടെന്ന് ടീം എങ്ങനെയാണ് തീരെ മോശം പ്രകടനത്തിലേക്ക് പതിച്ചതെന്നും ചോദ്യമുയർത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇന്ത്യ ട്വന്റി20 ലോകകപ്പ് ജയിച്ചതിനു പിന്നാലെയാണ് ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. അതിനുശേഷം പിൻഗാമിയായി ഗൗതം ഗംഭീർ ചുമതലയേറ്റെങ്കിലും ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ടീമിന്റെ പ്രകടനം തീരെ ദയനീയമായി. ഈ സാഹചര്യത്തിലാണ് ടീമിന് എന്താണ് സംഭവിച്ചതെന്ന ഹർഭജന്റെ ചോദ്യം. താരങ്ങളുടെ പ്രശസ്തി നോക്കാതെ, പ്രകടനം നോക്കിമാത്രം വേണം ടീമിനെ തിരഞ്ഞെടുക്കാനെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ഹർഭജൻ ആവശ്യപ്പെട്ടു.

‘‘രാഹുൽ ദ്രാവിഡ് പരിശീലകനായി ടീമിനൊപ്പമുണ്ടായിരുന്ന സമയം വരെ യാതൊരു പ്രശ്നവും ഇല്ലായിരുന്നു. ഇന്ത്യ ലോകകപ്പ് ജയിച്ചത് ഉൾപ്പെടെയുള്ള നേട്ടങ്ങളും ഉണ്ടായിരുന്നു. പക്ഷേ, അതിനു ശേഷം ഇത്ര ചെറിയ കാലയളവിൽ എന്താണ് സംഭവിച്ചത്?’ – ഹർഭജൻ ചോദിച്ചു.

ഗൗതം ഗംഭീർ പരിശീലകനായി ചുമതലയേറ്റ ശേഷം ടീമിന്റെ പ്രകടനം മോശമായെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. ട്വന്റി20യിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും ഏകദിനത്തിലും ടെസ്റ്റിലും ടീം വളരെയധികം പിന്നോക്കം പോയി. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നാട്ടിൽ 3–0ന് തോറ്റ ഇന്ത്യ, പിന്നാലെ ഓസ്ട്രേലിയയിൽ പോയി 3–1നും പരമ്പര കൈവിട്ടു. ഒരു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യ ബോർഡർ – ഗാവസ്കർ ട്രോഫി കൈവിടുന്നത്.

‘‘ടീമിന്റെ കഴിഞ്ഞ ആറു മാസത്തെ പ്രകടനം പരിശോധിച്ചുനോക്കൂ. നമ്മൾ ശ്രീലങ്കയോടു തോറ്റു, ന്യൂസീലൻഡിനെതിരെ നാട്ടിൽ സമ്പൂർണ തോൽവി വഴങ്ങി, ഇപ്പോൾ ഓസ്ട്രേലിയയ്‌ക്കെതിരെ 3–1നും പരമ്പര കൈവിട്ടു. ചുരുങ്ങിയ സമയം കൊണ്ട് ടീമിന്റെ പ്രകടനം തീരെ മോശമായിരിക്കുന്നു’ – ഹർഭജൻ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ടീമിനുള്ളിൽ രൂപപ്പെട്ടിരിക്കുന്ന സൂപ്പർതാര സംസ്കാരം മാറ്റേണ്ടതുണ്ടെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു. ‘‘എല്ലാ കളിക്കാർക്കും അവരുടേതായ സ്ഥാനമുണ്ട്. അങ്ങനെ നോക്കിയാൽ കപിൽ ദേവ്, അനിൽ കുംബ്ലെ തുടങ്ങിയവരാകും ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന മാച്ച് വിന്നർമാർ. ടീമിന്റെ കാര്യത്തിൽ നിയന്ത്രണം ബിസിസിഐയ്ക്കും സിലക്ടർമാർക്കും ആയിരിക്കണം. സൂപ്പർതാര സംസ്കാരവും ആ ശൈലിയും ടീം ഉപേക്ഷിച്ചേ മതിയാകൂ’ – ഹർഭജൻ വിശദീകരിച്ചു.

ഇന്ത്യ ഗേറ്റിന്റെ പേര് ‘ഭാരത് മാതാ ദ്വാര്‍’ എന്നാക്കണം; മോദിക്ക് ന്യൂനപക്ഷ മോര്‍ച്ച നേതാവ് ജമാല്‍ സിദ്ദിഖിയുടെ കത്ത്; ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധിപ്പിക്കാനും ആഹ്വാനം

യുവതാരങ്ങൾക്ക് അവസരം നൽകുന്നതിൽ ടീം മാനേജ്മെന്റ് കാണിക്കുന്ന പിശുക്കിനെയും ഹർഭജൻ വിമർശിച്ചു. ‘‘ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ അഭിമന്യൂ ഈശ്വരൻ ഉണ്ടായിരുന്നു. പക്ഷേ, കളിക്കാൻ അവസരം ലഭിച്ചില്ല. അവസരം കിട്ടിയാൽ ഇന്ത്യയുടെ ശക്തനായ ബാറ്ററാകാൻ കെൽപ്പുള്ള താരമാണ് അഭിമന്യൂ. സർഫറാസിന്റെ കാര്യവും അങ്ങനെ തന്നെ. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണ് ഇനി ഇംഗ്ലണ്ടിൽ നടക്കുന്ന പരമ്പരയിൽ ടീമിലുണ്ടാകേണ്ടത്. അല്ലാതെ പ്രശസ്തി നോക്കിയല്ല’ – ഹർഭജൻ പറഞ്ഞു.

പാകിസ്താനെ തോല്‍പ്പിക്കുന്നതോടെ ആരാധകര്‍ ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തും; സീമിംഗ് വിക്കറ്റില്‍ ഇന്ത്യയുടെ ഗതികേട് തുടരും! വീഴ്ച്ച ഗൗതം ഗംഭീറിന്റെ പിഴവല്ല; പ്രതികരിച്ച് മുന്‍ ക്രിക്കറ്റ് മുഹമ്മദ് കൈഫ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7