മുംബൈ: കള്ളം പറഞ്ഞ് പണം കടം വാങ്ങിയ ബിപിഒ കമ്പനി ജീവനക്കാരിയെ സഹപ്രവർത്തകൻ കുത്തിക്കൊലപ്പെടുത്തി. പുണെ യേർവാഡയിലെ ‘ഡബ്ല്യൂ.എൻ.എസ്. ഗ്ലോബൽ’ കമ്പനിയിലെ ജീവനക്കാരി ശുഭദ കോദാരെ(28)യെയാണ് സഹപ്രവർത്തകനായ കൃഷ്ണ കനോജ(30) കുത്തിക്കൊലപ്പെടുത്തിയത്. കമ്പനിയുടെ പാർക്കിങ് ലോട്ടിൽവച്ച് ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
പ്രതി യുവതിയെ കുത്തിക്കൊലപ്പെടുത്തുമ്പോൾ ഒട്ടേറെപേർ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നെങ്കിലും ആയുധമുള്ളതിനാൽ പ്രതിയെ ആരും തടയാൻ ശ്രമിച്ചില്ല. പിന്നീട് സ്ഥലത്തുണ്ടായിരുന്നവർ തന്നെ ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കറിക്കത്തി ഉപയോഗിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കള്ളം പറഞ്ഞ് യുവതി പണം കടംവാങ്ങിയതും ഇത് തിരികെ ചോദിച്ചപ്പോൾ നൽകാതിരുന്നതുമാണ് കൊലയ്ക്ക് കാരണമായതെന്നും പ്രതി മൊഴി നൽകി.
അച്ഛന് സുഖമില്ലെന്നും ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നും പറഞ്ഞായിരുന്നു യുവതി കടം വാങ്ങിയത്. തുടർന്ന് കൃഷ്ണ കടം നൽകിയ പണം തിരികെചോദിച്ചപ്പോൾ യുവതി ഇത് നൽകാൻ കൂട്ടാക്കിയില്ല. അച്ഛന്റെ ആരോഗ്യനില മോശമാണെന്നും ഇപ്പോൾ പണമില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. ഇതോടെ സംശയം തോന്നിയ കൃഷ്ണ യുവതിയുടെ നാട്ടിലെത്തി അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് യുവതിയുടെ അച്ഛന് യാതൊരു ആരോഗ്യപ്രശ്നവുമില്ലെന്നും കള്ളം പറഞ്ഞാണ് യുവതി പണം കടംവാങ്ങിയതെന്നും വ്യക്തമായത്.പ്രതിയായ കൃഷ്ണയും കൊല്ലപ്പെട്ട ശുഭദയും സഹപ്രവർത്തകരാണ്. നേരത്തെ പലതവണകളായി ശുഭദ സമന രീതിയിൽ ഇയാളിൽനിന്ന് പണം കടംവാങ്ങിയിരുന്നു.
കുന്തീദേവി പരാമർശത്തിനു ശേഷവും സൗഹൃദത്തിലായിരുന്നു.., എല്ലാം വ്യാജ ആരോപണങ്ങളെന്ന് ബോബി…!!! ദുരുദ്ദേശ്യത്തോടു കൂടിത്തന്നെയാണ് ബോബി കയ്യിൽ പിടിച്ചത്…!!! നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിനു തെളിവുണ്ടെന്ന് പ്രൊസിക്യൂഷൻ
ചൊവ്വാഴ്ച വൈകീട്ടോടെ കൃഷ്ണ യുവതിയെ കമ്പനിയിലെ പാർക്കിങ് ലോട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കള്ളം പറഞ്ഞ് പണം കടംവാങ്ങിയത് ചോദ്യംചെയ്തു. താൻ കടം നൽകിയ പണം എത്രയും വേഗം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, യുവതി പണം നൽകാൻ വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പ്രതി യുവതിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
യുവതിയെ കുത്തിവീഴ്ത്തിയശേഷം പ്രതി കത്തി വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് സമീപത്തുണ്ടായിരുന്നവർ ഇയാളെ വളഞ്ഞിട്ട് പിടികൂടിയത്. തുടർന്ന് യുവാവിനെ കൈകാര്യംചെയ്തശേഷം പോലീസിന് കൈമാറുകയായിരുന്നു.