ഞാൻ അധികാരത്തിലേറുന്നതുവരെ സമയം.., ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും…!! അത് ഹമാസിന് ഗുണം ചെയ്യില്ല…!!! ആർക്കും ഗുണം ചെയ്യില്ല…!! ഇതിൽ കൂടുതൽ ഞാൻ പറയുന്നില്ല… ഭീഷണിയുമായി ട്രംപ്

വാഷിങ്ടൻ: ജനുവരി 20ന് താൻ അധികാരത്തിലേറുന്നതിനു മുൻപ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണ നാശമെന്നാണു ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയിലെ മാർ അ ലാഗോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്.

‘‘ഞാൻ അധികാരത്തിൽ കയറുന്നതിനുമുൻപു ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും. ഇതു ഹമാസിനു ഗുണം ചെയ്യില്ല. നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളിൽ ഇടപെടണമെന്നു ഞാൻ ആഗ്രഹിക്കുന്നില്ല. അത് ആർക്കും ഗുണം ചെയ്യില്ല. ഇതിൽക്കൂടുതൽ ഞാൻ പറയുന്നില്ല. അവരെ നേരത്തേതന്നെ വിട്ടയയ്ക്കേണ്ടതായിരുന്നു. അവരെ ബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്ടോബർ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു’’– ഹമാസുമായുള്ള അനുരഞ്ജനശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവേയായിരുന്നു പ്രതികരണം.

അതേസമയം ചർച്ചകൾ അന്തിമഘട്ടത്തിലാണു നിൽക്കുന്നതെന്നു മധ്യപൂർവേഷ്യയിലേക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതൻ ചാൾസ് വിറ്റ്‌കോഫ് പറഞ്ഞു. ‘‘എന്താണ് വൈകുന്നതെന്ന് ഇപ്പോൾ ഞാൻ പറയുന്നില്ല. ട്രംപ് മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ പ്രകാരം ഈ അനുരഞ്ജനം നല്ലരീതിയിൽ മുന്നോട്ടുപോകുന്നു. നാളെ വീണ്ടും ദോഹയിലേക്കു പോകുകയാണ്. ട്രംപ് അധികാരമേൽക്കുമ്പോൾ മികച്ച ഒരു വാർത്ത പറയാനുണ്ടാകും’’ – വിറ്റ്കോഫ് പറഞ്ഞു.
‘ഒരിക്കലും നടക്കാത്ത കാര്യം’ കാനഡ- യുഎസ് ലയന നിർദ്ദേശത്തെ പരിഹസിച്ച് ട്രൂഡോ, കാനഡയെ കുറിച്ച് ട്രംപിന് യാതൊരു ധാരണയുമില്ലെന്നു തോന്നുന്നു, ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ രാജ്യം മുട്ടുമടക്കില്ല- മെലാനി ജോളി

കാനഡയെ ചുറ്റിക്കറങ്ങി നടക്കുന്ന റഷ്യൻ, ചൈനീസ് കപ്പലുകളിൽനിന്ന് പൂർണ സംരക്ഷണം.., ‘യുഎസും കാനഡയും ഒരുമിച്ചാൽ ഗംഭീര രാഷ്ട്രമാകും….!!! കാനഡക്കാർക്കിഷ്ടം യുഎസിൻ്റെ 51–ാമത് സംസ്ഥാനമാകാനാണ്…!!! ആ പഴയ ‘ഓഫർ’ ആവർത്തിച്ച് ട്രംപ്…!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7