നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിൽ, പ്രസിഡന്റ് അം​ഗീകരിച്ചിട്ടില്ല-യെമൻ എംബസി

ഡൽഹി: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്‍റ് റാഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി. നിലവിൽ വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിലാണെന്നും ഡൽഹിയിലെ യെമന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മുൻപ് പുറത്തുവന്നുകൊണ്ടിരു്നന യെമന്‍ പ്രസിഡന്‍റ് വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു എംബസി.

നിമിഷ പ്രിയയുടെ കേസ് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഹൂതി നിയമ സംവിധാനങ്ങളാണെന്നാണ് വാര്‍ത്താകുറിപ്പിലെ വിശദീകരണം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണു കുറ്റകൃത്യം നടന്നത്. നിമിഷ പ്രിയ കഴിയുന്ന ജയിലും അവരുടെ നിയന്ത്രണ മേഖലയിലാണ്. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവും വിമത പ്രസിഡന്‍റുമായ മെഹ്ദി അല്‍ മഷാദാണ് വധശിക്ഷ അംഗീകരിച്ചതെന്നും യെമന്‍ വ്യക്തമാക്കി.

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിൽ പ്രസിഡന്‍റ് റാഷദ് അല്‍ അലിമി വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയെന്നും ഒരു മാസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെ നിമിഷ പ്രിയയ്ക്കായി അമ്മ പ്രേമകുമാരി വീണ്ടും സഹായം അഭ്യര്‍ത്ഥിക്കുന്ന ദൃശ്യവും പുറത്ത് വന്നു. പിന്തുണ ഉറപ്പ് നല്‍കിയ വിദേശകാര്യ മന്ത്രാലയം പക്ഷേ വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ട് എവിടെയും ഉദ്ധരിച്ചിരുന്നില്ല. ഇന്ത്യയിലെത്തിയ ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വിഷയത്തില്‍ ഇടപെടാമെന്ന് പ്രതികരിച്ചിരുന്നു. ഹൂതി വിഭാഗത്തിന് ഇറാന്‍റെ പിന്തുണയുണ്ട്.
നേതാവ് പുറത്തേക്ക്, അനുയായി അകത്തേക്ക്, ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ പിവി അൻവറിന് ജാമ്യം, ഇഎ സുകുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തി. എന്നാൽ ഈ ചർച്ചകൾ വഴിമുട്ടി. പ്രേമകുമാരി ഇപ്പോഴും യെമനിലാണ്.

തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണു നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.

നയൻതാര വീണ്ടും നിയമകുരുക്കിൽ, സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചു, ധനുഷിനു പിന്നാലെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് ചന്ദ്രമുഖി സിനിമ നിർമാതാക്കൾ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7