നയൻതാര വീണ്ടും നിയമകുരുക്കിൽ, സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചു, ധനുഷിനു പിന്നാലെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് ചന്ദ്രമുഖി സിനിമ നിർമാതാക്കൾ

വിവാഹ ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് നടി നയൻതാര വീണ്ടും നിയമകുരുക്കിൽ. ഇത്തവണ രം​ഗത്തെത്തിയിരിക്കുന്നത് ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കളാണ്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കൾ നയൻതാരയ്ക്ക് നോട്ടീസ് അയച്ചതെന്നാണ് റിപ്പോർട്ട്. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ നയൻതാരയുടെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്. നയൻതാരയ്ക്കു പുറമേ നെറ്റ്ഫ്‌ളിക്‌സിനും നിർമാതാക്കൾ നോട്ടീസ് അയച്ചിട്ടുണ്ട്.

രജനീകാന്ത് നായകനായെത്തിയ ചന്ദ്രമുഖി 2005ലാണ് പുറത്തിറങ്ങിയത്. ശിവാജി പ്രൊഡക്ഷൻസ് ആയിരുന്നു നിർമാതാക്കൾ. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ നയൻതാരയുടെ നയൻതാര; ബിയോണ്ട് ദി ഫെയറിടെയ്ൽ എന്ന വിവാഹ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിരുന്നു. നവംബർ 18നാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.

ഡോക്യുമെന്ററി പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ നാനും റൗഡി താൻ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകർപ്പവകാശ ലംഘനത്തിന് ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടുന്നത്തുന്നതിന് എൻഒസി നൽകാത്തതുമായി ബന്ധപ്പെട്ട് ധനുഷിനെതിരേ നയൻതാര പോസ്റ്റിട്ടത് വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ ഡോക്യുമെന്ററി റിലീസ് ആവുകയും ചെയ്തു. പിന്നാലെയായിരുന്നു ധനുഷ് കോടതിയിൽ പകർപ്പവകാശലംഘനത്തിന് കേസ് ഫയൽ ചെയ്തത്. ഇതിൽ നയൻതാരയെ അനുകൂലിച്ച് പല താരങ്ങളും രം​ഗത്തെത്തുകയും ചെയ്തിരുന്നു.
ഹൃദയം കീറി മുറിച്ചു, കരൾ മുറിച്ച് നാല് കഷ്ണങ്ങളാക്കി, കഴുത്ത് ഒടിഞ്ഞ നിലയിൽ തലയോട്ടിയിൽ മാത്രം 15 മുറിവുകൾ, വാരിയെല്ലുകളിൽ അഞ്ച് ഒടിവുകൾ, മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, കൊലയ്ക്കു പിന്നിൽ റോഡ് നിർമാണത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതിലെ പക

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7