ജിഡിപി വളർച്ചാ നിരക്ക് കുത്തനെ ഇടിയും…!!! മൂന്നാം മോദി സർക്കാരിന് വൻ വെല്ലുവിളി… നടപ്പുവർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 6.4 ശതമാനമാകുമെന്ന് കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ….

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ജിഡിപി വളർച്ചാ നിരക്ക് സംബന്ധിച്ച ആദ്യ അനുമാന കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുപ്രകാരം ഈ വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 6.4 ശതമാനമായി കുത്തനെ കുറയുമെന്നാണ് പ്രവചനം. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചനിരക്കാണിത്. കഴിഞ്ഞവർഷം (2023-24) ഇന്ത്യ 8.2% വളർന്നിരുന്നു. 4 വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യൻ ജിഡിപി വളർച്ചാനിരക്ക് 7 ശതമാനത്തിനും താഴെയാകുന്നത്. ഉൽപ്പാദന, സേവന മേഖലയുടെ മോശം പ്രകടനമാണ് പ്രധാനമായും കനത്ത ഇടിവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ജിഡിപി ഇടിഞ്ഞത് മൂന്നാം മോദി സർക്കാരിന്റെ അടുത്ത സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന ധനമന്ത്രി നിർമല സീതാരാമന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

നടപ്പുവർഷത്തെ ആദ്യപാതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിച്ചതും ഗ്രാമീണ ഉപഭോഗത്തിലെ തളർച്ചയും ജിഡിപിയെ ഇടിയാനുള്ള കാരണമായി കണക്കാക്കുന്നു. എന്നാൽ, രണ്ടാംപാതിയിൽ (ഒക്ടോബർ-മാർച്ച്) കാർഷിക, വ്യാവസായിക മേഖലകളും ഗ്രാമീണ ഉപഭോഗവും മെച്ചപ്പെട്ടത് ജിഡിപിയെ 6.4 ശതമാനം നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രതീക്ഷയുമുണ്ട്.

നോമിനൽ ജിഡിപി 2023-24 സാമ്പത്തിക വർഷത്തിലെ 9.6% വളർച്ചാ നിരക്കിനേക്കാൾ 2024-25 സാമ്പത്തിക വർഷത്തിൽ 9.7% വളർച്ചാ നിരക്കിന് സാക്ഷ്യം വഹിച്ചതായും എൻഎസ്ഒ ഡാറ്റ വെളിപ്പെടുത്തുന്നു.

ഇന്ത്യയുടെ ജിഡിപി നടപ്പുവർഷം 6.5നും 7 ശതമാനത്തിനും മധ്യേ വളരുമെന്നായിരുന്നു കേന്ദ്രം നേരത്തെ പ്രതീക്ഷിച്ചിരുന്നത്. റിസർവ് ബാങ്കും ഇന്ത്യയുടെ വളർച്ചാപ്രതീക്ഷ 7.2ൽ നിന്ന് 6.6 ശതമാനമായി അടുത്തിടെ വെട്ടിക്കുറച്ചിരുന്നു.

സ്ഥിരമായ വിലയിൽ യഥാർത്ഥ ജിഡിപി 24 സാമ്പത്തിക വർഷത്തിൽ 173.82 ലക്ഷം കോടി രൂപയിൽ നിന്ന് 25 വർഷത്തിൽ 184.88 ലക്ഷം കോടി രൂപയായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. നിലവിലെ വിലയിൽ നാമമാത്രമായ ജിഡിപി 9.7% വളർച്ച പ്രവചിക്കുന്നു, കഴിഞ്ഞ വർഷത്തെ 295.36 ലക്ഷം കോടിയെ അപേക്ഷിച്ച് 324.11 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രവചനം.

ഇന്ത്യയുടെ ജിഡിപി വളർ‌ച്ച ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ പാദത്തിൽ 7 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും മോശം വളർച്ചയായ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. മുൻവർഷത്തെ സമാനപാദത്തിലെ 8.1 ശതമാനത്തിൽ നിന്നായിരുന്നു വീഴ്ച. 6.7 ശതമാനമായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺപാദ വളർച്ച.

നടപ്പുവർഷം പോസിറ്റിവ് വളർച്ചയുമായി ജിഡിപിക്ക് കരുത്തായി നിൽക്കുക കാർഷിക മേഖലയായിരിക്കുമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷത്തെ 1.4ൽ നിന്ന് 3.8 ശതമാനത്തിലേക്ക് കാർഷിക മേഖലയുടെ വളർച്ച മെച്ചപ്പെടും. പൊതുഭരണം, പ്രതിരോധം എന്നിവ ഉൾപ്പെടുന്ന വിഭാഗങ്ങളുടെ വളർച്ച 7.8ൽ നിന്ന് 9.1 ശതമാനവുമാകും. മറ്റെല്ലാ മേഖലകളും തളരുമെന്നാണ് റിപ്പോർട്ടിലുള്ളത്.

ഖനന, ക്വാറി മേഖല 7.1ൽ നിന്ന് 2.9 ശതമാനത്തിലേക്ക് ഇടിയും. സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ മാനുഫാക്ചറിങ് മേഖലയുടെ വളർച്ച 9.9ൽ നിന്ന് ഇക്കുറി 5.3 ശതമാനത്തിലൊതുങ്ങും. വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ എന്നിവയടങ്ങിയ വിഭാഗത്തിന്റെ വളർച്ച 7.5ൽ നിന്ന് 6.8 ശതമാനമാകും.

നിർമാണ (കൺസ്ട്രക്ഷൻ) മേഖലയുടെ വളർ‌ച്ച 9.9ൽ നിന്ന് 8.6 ശതമാനത്തിലേക്കും വ്യാപാരം, ഹോട്ടൽ, ഗതാഗതം, കമ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റിങ് എന്നിവയടങ്ങിയ മേഖലയുടെ വളർച്ച 6.4ൽ നിന്ന് 5.8 ശതമാനത്തിലേക്കും കുറയുന്നതും ജിഡിപി വളർച്ചയെ ബാധിക്കും. ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയടങ്ങിയ മേഖല ഈവർഷം 7.3% വളരും; കഴിഞ്ഞവർഷം 8.4 ശതമാനം വളർന്നിരുന്നു.

ഹണി റോസ് വളരെ ബുദ്ധിപരമായി മെയിൽ ഗെയ്‌സ്‌നെയും ലൈംഗീക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്, നടിയെ കുറിച്ച് പരസ്യമായോ, രഹസ്യമായോ ‘ഇവർ എന്താണ് ഈ കാണിക്കുന്നതെന്ന് പരാമർശികാത്തവർ ഈ കൊച്ച് കേരളത്തിൽ ഉണ്ടോ?- നടി ഫറ ഷിബ്‌ല

അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാർഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നു, ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7