കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്‌റ്റേഡിയത്തിൽ നടത്തിയ പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കുപറ്റിയ സംഭവത്തിൽ മൃദംഗനാദം പരിപാടി സംഘാടകർക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എംഎൽഎയ്ക്ക് പരിക്കുപറ്റിയിട്ടും എന്തുകൊണ്ട് പരിപാടി നിർത്തിവെച്ചില്ലെന്ന് കോടതി ആരാഞ്ഞു.
‘എന്തൊരു ക്രൂരതയാണിത്, മനുഷ്യ ജീവന് ഒരു വിലയുമില്ലേ? ഒരാൾ വീണ് തലയക്ക് പരുക്കേറ്റു. അത് എംഎൽഎയോ ആരോ ആയിക്കോട്ടെ, ഒരു സാധാരണക്കാരനുപോലും പരിക്കുപറ്റിയാൽ നിങ്ങൾ പരിപാടി നിർത്തിവെക്കണമായിരുന്നു. തലയിടിച്ചാണ് അവർ വീണത്. അതിന് ശേഷവും നിങ്ങൾ ചെണ്ടയും മറ്റുമായി ആഘോഷത്തോടെ പരിപാടി തുടർന്നു. അരമണിക്കൂർ നേരത്തേക്ക് പരിപാടി നിർത്തിവെക്കാമായിരുന്നില്ലേ? എംഎൽഎയെ ആശുപത്രിയിൽ എത്തിക്കുന്നതുവരെ കാത്തിരിക്കാമായിരുന്നില്ലേ? പരിപാടി നിർത്തിവെച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു? മനുഷ്യ ജീവന് വിലയില്ലേ? .’, കോടതി കുറ്റപ്പെടുത്തി. മൃദംഗനാദം പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ പ്രൊപ്രൈറ്റർ എം. നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, നിഗോഷിന്റെ ഭാര്യ മിനി സി. എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
കലൂർ സ്‌റ്റേഡിയത്തിൽ മൃദംഗവിഷൻ സംഘടിപ്പിച്ച ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള മെഗാ ഭരതനാട്യ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് തൊട്ടു മുമ്പാണ് ഉമാ തോമസ് എംഎൽഎയ്ക്ക് വീണു പരുക്കേറ്റത്. 15 അടിയോളം ഉയരമുള്ള സ്‌റ്റേജിൽനിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു. കോൺക്രീറ്റിൽ തലയിടിച്ചുവീണ എംഎൽഎയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് എംഎൽഎ.
ഹൃദയം കീറി മുറിച്ചു, കരൾ മുറിച്ച് നാല് കഷ്ണങ്ങളാക്കി, കഴുത്ത് ഒടിഞ്ഞ നിലയിൽ തലയോട്ടിയിൽ മാത്രം 15 മുറിവുകൾ, വാരിയെല്ലുകളിൽ അഞ്ച് ഒടിവുകൾ, മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, കൊലയ്ക്കു പിന്നിൽ റോഡ് നിർമാണത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതിലെ പക
കൂടാതെ പരിപാടിയുടെ ബ്രോഷർ ഹാജരാക്കാൻ പ്രതികളോട് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്ത് വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് നർത്തകരിൽനിന്ന് പണം വാങ്ങിയതെന്ന് പരിശോധിക്കാനാണ് ബ്രോഷർ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ജസ്റ്റിസ് പി.വി. ഉണ്ണികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ കോടതി വെള്ളിയാഴ്ച വീണ്ടും വാദം കേൾക്കും.