ഹൃദയം കീറി മുറിച്ചു, കരൾ മുറിച്ച് നാല് കഷ്ണങ്ങളാക്കി, കഴുത്ത് ഒടിഞ്ഞ നിലയിൽ തലയോട്ടിയിൽ മാത്രം 15 മുറിവുകൾ, വാരിയെല്ലുകളിൽ അഞ്ച് ഒടിവുകൾ, മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, കൊലയ്ക്കു പിന്നിൽ റോഡ് നിർമാണത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതിലെ പക

റായ്‌പുർ: ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് ഏറ്റവും ക്രൂരവും ഭയാനകവുമായ രീതിയിലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിനിടെ മുകേഷിന്റെ കഴുത്ത് ഒടിഞ്ഞതായും തലയോട്ടിയിൽ മാത്രം 15 മുറിവുകൾ ഉള്ളതായും കണ്ടെത്തി. മാത്രമല്ല മുകേഷിന്റെ ഹൃദയം കീറി മുറിച്ചതായും കരൾ 4 കഷ്ണം ആക്കിയതായും റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകളിൽ മാത്രം അഞ്ച് ഒടിവുകളാണുള്ളത്. കൂടാതെ ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളിൽ വരെ മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ടിൽ പറയുന്നത്.

ജനുവരി ഒന്ന് മുതലാണ് മാധ്യമ പ്രവർത്തകനായിരുന്ന മുകേഷിനെ കാണാതായത്. ഇയാൾ നിരന്തരം ജനകീയ വിഷയങ്ങളിൽ ഇടപെടുന്നയാളായിരുന്നു. കൂടാതെ അന്വേഷണത്തിൽ മുകേഷിന്റെ അവസാന മൊബൈൽ ലൊക്കേഷൻ സുരേഷിന്റെ വീടിനടുത്തായതാണെന്നു കണ്ടെത്തിയിരുന്നു. ഇതാണ് പൊലീസിനെ പ്രതിയിലേക്കെത്താൻ സഹായിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ പ്രധാന കരാറുകാരനായ സുരേഷ് ചന്ദ്രാകറിന്റെ വീട്ടിൽ സെപ്റ്റിക് ടാങ്കിൽ മുകേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ പകയാണ് മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് റിപ്പോർട്ട്.

പോലീസ് പരിശോധനയ്ക്കിടെ പുതുതായി കോൺക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയിൽ ഒരു സെപ്റ്റിക്ക് ടാങ്ക് പൊലീസ് കണ്ടെത്തി. ഇതിൽ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
പാളയത്തിൽതന്നെ പട, രാജിയ്ക്കൊരുങ്ങി കനേഡിയൻ പ്രധാനമന്ത്രി, ദേശീയ കോക്കസ് യോഗം തുടങ്ങുന്നതിനു മുൻപ് തന്നെ രാജി? പിൻതുണയുള്ളത് 20 മുതൽ 23 വരെ എംപിമാരുടെ മാത്രം

ഇന്ത്യയിൽ രണ്ട് കുട്ടികൾക്ക് എച്ച് എം പി വി… വൈറസ് സ്ഥിരീകരിച്ചു…!!! വിദേശയാത്രാ പശ്ചാത്തലമില്ല…!!! രോഗബാധ എവിടെയെന്ന് കണ്ടെത്താനായില്ല…!!! ചൈനീസ് രോഗത്തിന് സമാനമാണോ എന്നും വ്യക്തത വന്നില്ല…!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7