പാളയത്തിൽതന്നെ പട, രാജിയ്ക്കൊരുങ്ങി കനേഡിയൻ പ്രധാനമന്ത്രി, ദേശീയ കോക്കസ് യോഗം തുടങ്ങുന്നതിനു മുൻപ് തന്നെ രാജി? പിൻതുണയുള്ളത് 20 മുതൽ 23 വരെ എംപിമാരുടെ മാത്രം

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്തുനിന്ന് രാജിവച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സ്വന്തം പാർട്ടിയിലെ വലിയൊരു വിഭാഗം എതിരായതോടെയാണ് ട്രൂഡോ രാജിക്കൊരുങ്ങുന്നതെന്നാണ് അറിയുന്നത്. കനേഡിയൻ പാർലമെന്റിലെ ലിബറൽ പാർട്ടിയുടെ 153 എംപിമാരിൽ 131-ഓളം പേർ ട്രൂഡോയ്ക്ക് എതിരാണെന്നും 20 മുതൽ 23 വരെ എംപിമാർ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാത്രമല്ല ലിബറൽ പാർട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്‌ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്നാണ് റിപ്പോർട്ട്. അനാവശ്യമായി തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിക്ക് താത്പര്യമില്ലാത്തതിനാലാണ് ട്രൂഡോ പാർട്ടി നേതൃസ്ഥാനം മാത്രം രാജിവയ്ക്കുന്നത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ട്രൂഡോ ഇടക്കാല പ്രധാനമന്ത്രിയായി തുടരും. ലിബറൽ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ നാലു മാസം വരെയെടുക്കും.
ഡിഎഫ്ഒ ഓഫീസ് ആക്രമിക്കുമ്പോൾ പിവി അൻവർ ഓഫീസിനുള്ളിൽ ഇല്ലായിരുന്നുവെങ്കിലും നടന്നത് അദ്ദേഹത്തിന്റെ പ്രേരണയിൽ, പ്രതികൾ പോലീസിനെ നിലത്തിട്ടു ചവിട്ടി, സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് അൻവറിന്റെ പ്രവർത്തികൾ, ഫോൺചോർത്തൽ, ചേലക്കര തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം അടക്കം മറ്റു കേസുകളെക്കുറിച്ചു പ്രതിപാദിച്ച് പോലീസ് റിമാൻഡ് റിപ്പോർട്ട്

ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരുന്നതിന് മുന്നോടിയായി ട്രൂഡോ നേതൃസ്ഥാനം രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ദേശീയ കോക്കസ് യോഗത്തിൽ നാണം കെട്ട് പുറത്തുപോകേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഈ നീക്കമെന്നും അറിയുന്നു. കൂടാതെ എല്ലാ ജീവനക്കാരോടും തിങ്കളാഴ്ച ജോലിക്ക് ഹാജരാകാൻ കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതും രാജി അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നു. അതേസമയം തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് ഒഴിവാക്കാനും ഇടക്കാല പ്രധാനമന്ത്രിയായി തുടരാനും കനേഡിയൻ പാർലമെന്റ് സെഷൻ താത്കാലികമായി നിർത്തിവെക്കാൻ ജസ്റ്റിൻ ട്രൂഡോ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7