മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ പാഞ്ഞെത്തിയ കാർ ഇടിച്ചു, പാർക്ക് ചെയ്തിരുന്ന വാഹനയുടമയുടെ അടിയേറ്റ് റോഡിലേക്ക് തലയടിച്ചുവീണ കാഞ്ഞിരമറ്റം സ്വദേശിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ, മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്

കൊച്ചി: മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനു പിന്നിൽ കാറിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാഞ്ഞിരമറ്റം സ്വദേശിക്ക് ദാരണാന്ത്യം. കാഞ്ഞിരമറ്റം സ്വദേശി ഹനീഫ(54)യാണ് മരിച്ചത്. പുതുവർഷത്തലേന്ന് രാത്രി കാഞ്ഞിരമറ്റത്തുവെച്ചാണ് ഷിബു എന്നയാൾ ഹനീഫയെ മർദിച്ചത്. അടിയേറ്റ് റോഡിൽവീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.

ഡിസംബർ 31-ന് രാത്രി 11.45-ഓടെയാണ് സംഭവം. കാഞ്ഞിരമറ്റത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഷിബുവിന്റെ കാറിന് പിന്നിൽ ഹനീഫയുടെ കാറിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് കാറിലുണ്ടായിരുന്ന ഹനീഫയുമായി ഷിബു തർക്കത്തിലേർപ്പെട്ടു. ഇതിനിടെ ഷിബുവിന്റെ അടിയേറ്റ് ഹനീഫ റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളിൽ നിർത്തിയിട്ട കാറിന് പിന്നിൽ ഹനീഫയുടെ കാറിടിക്കുന്നതും തുടർന്ന് തർക്കമുണ്ടാകുന്നതും അടിയേറ്റ് ഹനീഫ വീഴുന്നതുമെല്ലാം കാണാം. ഒപ്പം ഹനീഫയുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ കാറിൽ നിന്നിറങ്ങുന്നതും ഷിബു അവിടെ നിന്നും പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യകാതമാണ്. അതേസമയം, അപകടത്തിൽ ഹനീഫയുടെ നില ഗുരുതരമാണെന്നറിഞ്ഞതോടെ പ്രതിയായ ഷിബു ഒളിവിൽപോവുകയായിരുന്നു. ഇയാൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.
രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷ്, ഇരട്ടക്കുട്ടികളുടെ മരണത്തിനു മുൻപ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തു, അമ്മയേയും കുഞ്ഞുങ്ങളേയും വാടക വീട്ടിലേക്കു മാറ്റിയതും കൃത്യമായ ആസൂത്രണത്തോടെ

പിതാവിനെ കാട്ടാന ആക്രമിക്കുമ്പോൾ ഒരു കയ്യിൽ അഞ്ചുവയസുകാരൻ മകനും, മണിയുടെ കയ്യിൽ നിന്നും തെറിച്ചുവീണ കുട്ടിയെ കാട്ടാനയിൽ നിന്നും രക്ഷപെടുത്തിയത് കൂടെയുണ്ടായിരുന്ന കുട്ടികൾ, അപകടത്തിൽപ്പെട്ട യുവാവിനെ സഹോദരൻ ചുമന്നത് ഒന്നര കി.മീ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7