മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തിൽപെട്ട മണി കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രണം ഉണ്ടായത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കരുളായി വനമേഖലയിൽ വച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. അതേസമയം, കാട്ടാന ആക്രമിച്ചപ്പോൾ മണിയുടെ കയ്യിൽ കുഞ്ഞുണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചുവയസുകാരൻ രക്ഷപ്പെട്ടതെന്നും ബന്ധുക്കൾ പറഞ്ഞു.
കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ചുവരുന്നതിനിടെ മണിയെ കാട്ടാന ആക്രമിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന അഞ്ചു വയസ് പ്രായമുള്ള മകൻ തെറിച്ചു വീഴുകയായിരുന്നു. കാട്ടാന കുട്ടിയ്ക്കുനേരെ പാഞ്ഞടുക്കുന്നതിന് മുമ്പ് കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ അഞ്ചുവയസുകാരനെ രക്ഷപ്പെടുത്തുകയായിരുന്നു. മറ്റുള്ളവരെല്ലാം സുരക്ഷിതമായി കോളനിയിൽ തിരിച്ചെത്തിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നതെങ്കിലും രാത്രി 8.10ഓടെയാണ് കൂടെയുണ്ടായിരുന്നവർ തിരിച്ചെത്തിയപ്പോൾ മണിയുടെ സഹോദരൻ അയ്യപ്പൻ വിവരം അറിഞ്ഞത്. മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതിനാൽ അപകടം പുറംലോകമറിയാൻ വൈകി. തുടർന്ന് അയ്യപ്പൻ അപകട സ്ഥലത്തെത്തി മണിയെ ചുമന്നാണ് കാടിനു പുറത്തേക്ക് കൊണ്ടുവന്നത്. ആക്രണത്തിൽ ഗുരുതരമായി പരുക്കേറ്റ മണിയെ ഒന്നര കിലോമീറ്റർ ദൂരമാണ് ചുമന്നത്. കണ്ണക്കൈയിൽ എത്തിച്ചശേഷം അവിടെ നിന്ന് ജീപ്പിൽ കാടിന് പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴിയെ മരണം സംഭവിച്ചു.
യുവതിയെ തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്തി, ഇരട്ടക്കുഞ്ഞുങ്ങളെ കഴുത്തഴുത്ത് കൊന്നു, അധ്യാപികമാരെ വിവാഹം കഴിച്ച് ആരുമറിയാതെ ജീവിതം, അഞ്ചൽ കൊലപാതകത്തിനു ശേഷം പേരുമാറ്റി പ്രതികൾ ഒളിവിൽ കഴിഞ്ഞത് 18 വർഷം, ഒടുവിൽ കുരുക്കിട്ട് പിടികൂടിയത് സിബിഐയുടെ പ്രത്യേക സംഘം
മരിച്ച മണിയുടെ കുടുംബത്തിനു നഷ്ടപരിഹാര തുകയായ പത്തു ലക്ഷം ഉടൻ നൽകുമെന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ പറഞ്ഞു. മരിച്ച യുവാവിൻറെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു. വന്യ ജീവി ആക്രമണം തോത് കുറഞ്ഞു വരികയാണ്. മരണ നിരക്ക് കുറച്ചു കൊണ്ടുവരാൻ ആണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണ്. വന നിയമ ഭേദഗതിയിൽ നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരും. ജനങ്ങൾക്ക് പ്രായോഗികമായ നിയമങ്ങൾ മാത്രമേ നടപ്പിലാക്കു. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും അത്തരം ആലോചന ഇതുവരെ ഇല്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.