ന്യൂഡല്‍ഹി: ധനശ്രീയയിം യുസ് വേന്ദ്രയും വിവാഹമോചിതരായോ? ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതാണ്് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വര്‍മയും വിവാഹമോചിതരാവുന്നു എന്ന വാര്‍ത്തയ്ക്ക ആക്കം കൂട്ടിയിരിക്കുന്നത്. ഇരുവരും വിവാഹബന്ധം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ചെഹലും ധനശ്രീയും സമൂഹമാധ്യമത്തില്‍ അണ്‍ഫോളോ ചെയ്തത്. ധനശ്രീയുടെ ചിത്രങ്ങള്‍ ചെഹല്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്നു നീക്കം ചെയ്തിട്ടുണ്ട്.
നര്‍ത്തകിയും കോറിയോഗ്രാഫറുമായ ധനശ്രീയും ചെഹലും വിവാഹ മോചനത്തിലേക്കു കടക്കാനുള്ള ഒരുക്കത്തിലാണെന്ന് ഇവരുടെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷവും ചെഹലും ധനശ്രീയും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റായ വിവരങ്ങളാണെന്നും ആരും വിശ്വസിക്കരുതെന്നും ചെഹല്‍ അന്ന് പ്രതികരിച്ചിരുന്നു.
2020 ഡിസംബറിലാണ് ചെഹലും ധനശ്രീയും വിവാഹിതരാകുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ധനശ്രീയുടെ ഡാന്‍സ് സ്‌കൂളില്‍ നൃത്തം പഠിക്കാനായി ചേര്‍ന്ന ചെഹല്‍, പിന്നീട് അവരുമായി പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലാണ് ചെഹല്‍ ഇന്ത്യയ്ക്കു വേണ്ടി ഒടുവില്‍ കളിച്ചത്.
ഐപിഎല്‍ മെഗാലേലത്തില്‍ താരത്തെ പഞ്ചാബ് കിങ്‌സ് 18 കോടി രൂപയ്ക്കു വാങ്ങിയിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരു സ്പിന്‍ ബോളര്‍ക്കു ലഭിക്കുന്ന ഉയര്‍ന്ന തുകയാണ് ഇത്. കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ചെഹലിനെ ഇത്തവണ ടീം നിലനിര്‍ത്തിയിരുന്നില്ല.