ഒരു ദിവസം 2,74,000 യാത്രക്കാർ എത്തും…!! കസ്റ്റംസ് ക്ലിയറൻസ് സമയം വെട്ടിക്കുറയ്ക്കാൻ പുതിയ ആപ്പ്…!! പുതിയ പരിശോധനാ ഉപകരണങ്ങളും കൂടുതൽ ഉദ്യോഗസ്ഥരും…; ദുബായ് എയർപോർട്ടിൽ പുതിയ സംവിധാനങ്ങൾ….

ദുബായ്: ക്രിസ്മസ്, ന്യൂ ഇയർ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായി ദുബായ് കസ്റ്റംസ് അറിയിച്ചു. വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന പരിശോധനാ ഉപകരണങ്ങൾ അധികമായി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്.

ഡിസംബർ 13നും 31നും ഇടയിൽ 5.2 ദശലക്ഷത്തിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്ന ശൈത്യകാല അവധിക്കാലം ആരംഭിക്കുന്നതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്ന് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ട് (ഡിഎക്സ്ബി) അധികൃതർ നേരത്തെ പറഞ്ഞിരുന്നു. പ്രതിദിനം ശരാശരി 2,74,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 20 മുതൽ 22 വരെയുള്ള വാരാന്ത്യത്തിൽ 880,000 യാത്രക്കാർ വിമാനത്താവളം വഴി കടന്നുപോകുമെന്ന് കണക്കാക്കപ്പെടുന്നു.

യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ദുബായ് കസ്റ്റംസ് വിപുലമായ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിക്കുകയും തിരക്കേറിയ അവധിക്കാല യാത്രാ സീസൺ പരിഗണിച്ച് ഇൻസ്പെക്ഷൻ ഓഫിസർമാരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

യാത്രക്കാർക്ക് സാധനങ്ങൾ, വ്യക്തിഗത വസ്തുക്കൾ, സമ്മാനങ്ങൾ, കറൻസികൾ, പണം എന്നിവ മുൻകൂട്ടി പ്രഖ്യാപിക്കാൻ അനുവദിക്കുന്ന സ്മാർട്ട് iDeclare ആപ്പും കസ്റ്റംസ് അവതരിപ്പിച്ചു. റെഡ് ചാനലിൽ കസ്റ്റംസ് ക്ലിയറൻസ് സമയം നാല് മിനിറ്റിൽ താഴെയായി ചുരുക്കുന്നതിന് ഈ ആപ്പ് സഹായിക്കും. ക്ലിയറൻസിന് മുൻപുള്ള നടപടിക്രമങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് ഈ സംവിധാനം സഹായിക്കുന്നു.

അവധിദിനങ്ങളും ആഘോഷങ്ങളും പോലുള്ള തിരക്കേറിയ യാത്രാ സീസണുകളിൽ ഏറ്റവും ഉയർന്ന സുരക്ഷയും കാര്യക്ഷമതയും നിലനിർത്തിക്കൊണ്ട് സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്ന കാര്യക്ഷമമായ സമീപനമാണ് കസ്റ്റംസ് സ്വീകരിക്കുന്നതെന്ന് ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ആക്ടിങ് ഡയറക്ടർ ഖാലിദ് അഹമ്മദ് ഖൗരി പറഞ്ഞു.

ഏത് വെല്ലുവിളികളെയും നേരിടാൻ ഡ്യൂട്ടി ടീമുകൾ, ബിൽഡിങ് മാനേജർമാർ, ടീം ലീഡർമാർ എന്നിവർ തമ്മിലുള്ള ആശയവിനിമയം 24 മണിക്കൂറും തുടരും. പ്രവർത്തന പുരോഗതി നിരീക്ഷിക്കുന്നതിനായി കെട്ടിട മാനേജർമാർ, ഇൻസ്പെക്ഷൻ ഡയറക്ടർമാർ, ടീം ലീഡർമാർ എന്നിവരുടെ ഓൺ-ഗ്രൗണ്ട് സന്ദർശനങ്ങൾ അവധി ദിവസങ്ങളിലും പ്രത്യേക അവസരങ്ങളിലും നടത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗണേഷ് കുമാർ ഇടപെട്ടതോടെ ട്വിസ്റ്റ്…!!! അത് പേളി മാണി..? സ്റ്റുഡിയോ ഫ്ലോറിനു തൊട്ടടുത്ത് ഒരു ഊഞ്ഞാൽ കെട്ടണം..!!! അവതാരകയിൽനിന്ന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രൊഡ്യൂസർ…!! തലയ്ക്ക് മുകളിൽ കയറിയതോടെ പ്രോ​ഗാം ഉപേക്ഷിച്ചു…!!!

ദുബായ് കസ്റ്റംസ് വെബ്‌സൈറ്റായ dubaicustoms.gov.ae വഴി യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നു, യാത്രക്കാർക്ക് എന്ത് കൊണ്ടുവരാം, നിരോധിത ഇനങ്ങൾ, ഡ്യൂട്ടി-ഫ്രീ ഇളവുകൾ, അധിക ബാഗേജ് നയങ്ങൾ എന്നിവ വിശദീകരിക്കുന്ന കസ്റ്റംസ് ഗൈഡ് ഉൾപ്പെടെയുള്ളവ വെബ്‌സൈറ്റിൽ‌ ലഭ്യമാണ്.

യുവതി മരിച്ച കാര്യം നേരിട്ട് അറിയിച്ചിട്ടും സിനിമ പൂർത്തിയായ ശേഷം പോകാമെന്ന് അല്ലു അർജുൻ…!!! മടങ്ങുമ്പോൾ ആരാധകരെ കാണരുതെന്ന പൊലീസ് നിർദേശവും പാലിച്ചില്ല…!!! ദുരന്തശേഷവും ആളുകളെ അഭിവാദ്യം ചെയ്യുന്ന നടൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു…!!! നടൻ്റെ സെക്യൂരിറ്റിക്കാർ ജനങ്ങളെയും പൊലീസിനെയും പിടിച്ചു തള്ളി….

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7