ഐ.എസില്‍ ചേര്‍ന്നതായി സംശയം; കാസര്‍ഗോഡ് നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട 11 പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും ദുബൈയിലേക്ക് പുറപ്പെട്ട രണ്ട് കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. കാണാതായവരില്‍ ആറുപേര്‍ കുട്ടികളാണ്. ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായും സംശയമുയര്‍ന്നിട്ടുണ്ട്.

മൊഗ്രാല്‍ സ്വദേശി സവാദ്, ഭാര്യ നസീറ മകന്‍ ആറുവയസുള്ള മുസബ്,മൂന്ന് വയസുകാരി മകള്‍ മര്‍ജാന,പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി റഹാനത്ത് എന്നിവരെയാണ് കണാതായത്. നസീറയുടെ പിതാവ് അബ്ദുല്‍ ഹമീദാണ് ഇവരെ കാണാതായെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

അബ്ദുല്‍ ഹമീദ് നല്‍കിയ മൊഴിയില്‍ അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ച് പേരെ കൂടി കാണാതായ വിവരമുണ്ട്. അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. സവാദിന് ദുബൈയില്‍ ബിസിനസുണ്ട്. ജൂണ്‍ 15 ശേഷം ബന്ധപ്പെടാനാവുന്നില്ലെന്നാണ് പരാതി.

എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവരെ കാണാതായിട്ടുണ്ടെന്നും സംഘം യമനില്‍ എത്തിയതായുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഐ.എസ്സ് കേന്ദ്രത്തിലെത്തിയവരില്‍ ചിലര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പുതിയ തിരോധാന വാര്‍ത്തയും പുറത്തു പരുന്നത്. സംഭംവം ആദ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7