ക്വലാലംപുർ: ഏഴുവർഷത്തെ ശബ്ദ പ്രണയ’ത്തിനൊടുവിൽ ചതിക്കപ്പെട്ട് മലേഷ്യക്കാരിയായ കാമുകിക്ക് നഷ്ടമായത് 2.2മില്ല്യൺ റിങ്കറ്റ്. അതായത് ഏകദേശം 4.4 കോടി ഇന്ത്യൻരൂപ.
ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം ടെക്നോളജി ഇത്രയും വികസിച്ചിട്ടും കാമുകനും കാമുകിയും ഒരു ഫോട്ടോയിലൂടെയോ, വീഡിയോ കോളുകളിലൂടെയോ പരസ്പരം കണ്ടിട്ടില്ലയെന്നതാണ്. ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ബുകിത് അമൻ കൊമേഴ്സ്യൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കോം ഡാറ്റുക്ക് സെരി റാംലി മൊഹമ്മദ് യൂസഫാണ് ഈ അസാധാരണമായ പ്രണയത്തേക്കുറിച്ചും ഇതിന്റെ അണിയറയിൽ നടന്ന ചതിയേക്കുറിച്ചും വെളിപ്പെടുത്തിയതെന്ന് മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ സ്റ്റാർ റിപ്പോർട്ട് ചെയ്തു.
സംഭവം ഇങ്ങനെ: 2017-ൽ ഫേസ്ബുക്ക് വഴിയാണ് 67കാരിയും തട്ടിപ്പുകാരനും തമ്മിൽ പരിചയപ്പെടുന്നത്. അമേരിക്കൻ ബിസിനസുകാരൻ എന്നുപറഞ്ഞാണ് ഇയാൾ ഇവരെ പരിചയപ്പെട്ടത്. തനിക്ക് സിംഗപ്പൂരിൽ മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട വ്യവസായമെന്നും ഇയാൾ വിശ്വസിപ്പിച്ചു. സാവധാനം ഇയാൾ അവരുടെ പൂർണവിശ്വാസം നേടി. ഒരു മാസത്തോളം ഇരുവരും പരസ്പരം ചാറ്റിലൂടെയും ഫോൺ വിളികളിലൂടെയും ആശയവിനിമയം നടത്തി. ഒരിക്കൽ സംസാരത്തിനിടെ തനിക്ക് മലേഷ്യയിലേക്ക് താമസം മാറാൻ ആഗ്രഹമുണ്ടെന്നും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അതിനനുവദിക്കുന്നില്ലെന്നും പറഞ്ഞ് ഇയാൾ സ്ത്രീയോട് പണം ആവശ്യപ്പെട്ടു. ഇതുകേട്ട കാമുകി ആദ്യം 5000 റിങ്കറ്റ് ബാങ്കുവഴി അയച്ചുകൊടുത്തു.
ഒരു ദുരന്തമുണ്ടായതിനു തൊട്ടുപിന്നാലെ തുക ചോദിച്ചത് അത്ഭുതപ്പെടുത്തുന്നു, വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി രൂപയാണ്, ബാക്കി എട്ടുവർഷം മുൻപുള്ളത്, ഈ ബില്ലുകൾ എവിടുന്നുകിട്ടി? കൃത്യമായ മറുപടി വേണം- കേന്ദ്രത്തിനോട് ഹൈക്കോടതി
എന്നാൽ ഇതുകൊണ്ടൊന്നും കാമുകന്റെ ആവശ്യങ്ങൾ തീർന്നില്ല. പലവിധ പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞ് ഇയാൾ കാമുകിയോട് പണം വാങ്ങിക്കൊണ്ടിരുന്നു. 50 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് 306 തവണയാണ് പ്രായമായ സ്ത്രീ പണമയച്ചത്. പണം തികയാതെ വന്നപ്പോൾ സുഹൃത്തുക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും കടം വാങ്ങി അവർ തട്ടിപ്പുകാരന് നൽകിയതെന്ന് റാംലി അറിയിച്ചു. വോയിസ് കോളുകൾ വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. നേരിട്ടു കാണണമെന്ന് 67 പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് തട്ടിപ്പുകാരൻ പിൻവലിയുകയായിരുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് ഇക്കാര്യം സ്ത്രീ തന്റെ സുഹൃത്തിനോട് പറഞ്ഞത്. പിന്നീട് ഇവരാണ് നടന്ന വൻ തട്ടിപ്പിനെപ്പറ്റി 67കാരിക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത്.