ന്യൂഡൽഹി: ലോക്സഭയിലെ കന്നി പ്രസംഗത്തിൽ സ്വന്തം പാർട്ടി ഭരിക്കുന്ന ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇതിനു പിന്നാലെ ഹിമാചലിൽ കോൺഗ്രസാണ് പാർട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്ന പരിഹാസവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. സഹോദരനായ രാഹുൽ ഗാന്ധിയെ പോലെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും രാഷ്ട്രീയ സർക്കസ് തുടങ്ങിയിട്ടേയുള്ളു എന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
എന്നാൽ താൻ വിമർശിച്ചത് കേന്ദ്ര സർക്കാരിനേയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രാദേശിക കർഷകരുടെ ചെലവിൽ ഹിമാചൽ പ്രദേശ് സർക്കാർ മുൻനിര വ്യവസായികളെ സഹായിക്കുകയാണെന്നായിരുന്നു ഭരണഘടനയെ കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ പ്രിയങ്കയുടെ ആരോപണം. രാജ്യത്തെ കർഷകർ ഒറ്റപ്പെട്ടിരിക്കുകയാണ്. അവർ ദൈവത്തിന്റെ കാരുണ്യത്തിലാണ് ജീവിക്കുന്നതെന്നും ഹിമാചലിൽ ഇന്ന് എന്ത് നിയമങ്ങൾ ഉണ്ടാക്കിയാലും അതെല്ലാം മുൻനിര വ്യവസായികൾക്ക് അനുകൂലമാണെന്നും പ്രിയങ്ക പറഞ്ഞു.
ഇതോടെയാണ് ഹിമാചൽ പ്രദേശിലെ സർക്കാർ കോൺഗ്രസിന്റേതാണെന്നും പറഞ്ഞ് ബിജെപി അംഗങ്ങൾ രംഗത്തെത്തിയത്. കേന്ദ്രസർക്കാരിനെതിരെയാണ് തന്റെ വിമർശനമെന്നും അദാനിയെ സംരക്ഷിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും പ്രിയങ്ക തിരിച്ചടിച്ചു. പക്ഷെ സ്വന്തം സർക്കാരിനെ വിമർശിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ട്രോളുകളും വന്നും തുടങ്ങിയിട്ടുണ്ട്.
ഗൂഗിൾ മാപ്പ് നോക്കിയാണ് ദേശീയപാത അഥോറിറ്റി റോഡ് നിർമിക്കുന്നത്…!! കോൺട്രാക്ടർമാരാണ് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്..!! അവിടെ എഞ്ചിനീയർമാർക്ക് ഒരു സ്ഥാനവുമില്ല.., അപകടത്തിന് കാരണം റോഡ് നിർമാണത്തിലെ പാളിച്ചയെന്നും മന്ത്രി ഗണേഷ് കുമാർ