വിദേശത്തു നിന്ന് ഒരാഴ്ച മുൻപ് നാട്ടിലെത്തിയത് മെഡിക്കൽ ചെക്കപ്പിന്, കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവിനു ദാരുണാന്ത്യം, അമിത വേ​ഗത്തിലെത്തിയ ഡിഫൻഡർ ആൽവിനെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു

കോഴിക്കോട്: ബീച്ച് റോഡിൽ വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപം വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് യുവാവിനു ദാരുണാന്ത്യം. കോഴിക്കോട് ഒരു സ്വകാര്യ കമ്പനിയുടെ വീഡിയോ പ്രമോഷൻ ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചത്. കമ്പനി പ്രതിനിധികളാണ് വാഹനം ഓടിച്ചിരുന്നതെന്ന് യുവാവിന്റെ കൂടെയുണ്ടായിരുന്നയാൾ പറഞ്ഞു.

അപകടത്തിൽ വടകര കടമേരി തച്ചിലേരി താഴെ കുനിയിൽ സുരേഷ് ബാബുവിൻ്റെ ഏക മകൻ ആൽവിൻ (21) ആണ് മരിച്ചത്. . രണ്ടു വർഷം മുമ്പ് ആൽവിന് കിഡ്നി ഓപ്പറേഷൻ കഴിഞ്ഞിരുന്നു. ഇതിന്റെ ഭാ​ഗമായി ആറു മാസം കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് നടത്തേണ്ടതുണ്ട്. അതിനായി ഒരാഴ്ച മുൻപ് നാട്ടിലെത്തിയതായിരുന്നു ആൽവിൻ. കുറച്ചു നാളുകളായി വിദേശത്ത് ജോലി ചെയ്തുവരികയായിരുന്നു യുവാവ്.

രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഒരു സ്വകാര്യ കമ്പനി ഡിഫൻഡർ കാറിന്റെയും ബെൻസിന്റെയും കാർ റെയ്സിങ് വീഡിയോയിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയിൽ അതിവേ​ഗം പാഞ്ഞെത്തിയ ഡിഫൻഡർ സമീപത്തുനിന്ന് മൊബൈലിൽ ഫോട്ടൊയെടുക്കുകയായിരുന്ന ആൽവിനെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങിയ യുവാവ് നട്ടെല്ല് ഇടിച്ചു വീഴുകയുമായിരുന്നു. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
മുത്തശി കുളിക്കാൻ വിളിച്ചപ്പോൾ അടിവയറ്റിൽ വേദനയെടുക്കുന്നെന്ന് പറഞ്ഞു കരഞ്ഞു, ഉടുപ്പൂരി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്തു നുള്ളി മുറിവേൽപിച്ച പാട്, ശുചിമുറിയിൽ പോയതിന് നാലു വയസുകാരിയുടെ സ്വകാര്യഭാ​ഗത്ത് മുറിവേൽപിച്ചു, അധ്യാപികയ്ക്കെതിരെ കേസ്

Similar Articles

Comments

Advertismentspot_img

Most Popular

445428397