Tag: car accident

നിയന്ത്രണം വിട്ട് കുറ്റിയിൽ ഇടിച്ച് കാർ മറിഞ്ഞു, സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ രണ്ടര വയസുകാരന്റെ ദേഹത്തേക്ക് അതേ കാർ വീണ് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് ദേഹത്തേക്കു വീണു രണ്ടര വയസുകാരൻ മരിച്ചു. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋതിക്‌ ആണ് മരിച്ചത്. രാത്രി 12 മണിയോടെ പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാർ പാലത്തിന് സമീപത്തെ...

സിസിടിവിയിൽ ബെൻസ്, പോലീസ് എഫ്ഐആറിൽ ഡിഫൻഡർ, ആദ്യം പോലീസ് പറഞ്ഞ കാർ നമ്പറുകൾ ഷൂട്ടിങ്ങിനുപയോ​ഗിച്ച കാറുകളുടെയല്ല, ആൽവിൻ റീൽസ് ചിത്രീകരിച്ചിരുന്ന മൊബൈൽ ഫോൺ മിസ്സിങ്, ഇടിച്ച വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കിയിട്ടില്ലെന്നും റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ ഇടയാക്കിയ കാർ തിരിച്ചറിഞ്ഞു. തെലങ്കാന റജിസ്ട്രേഷനിലുള്ള ബെൻസ് ഇടിച്ചാണ് വടകര കടമേരി തച്ചിലേരി താഴെ കുനിയിൽ സുരേഷ് ബാബുവിൻ്റെ ഏക മകൻ ആൽവിൻ (21) മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ...

വിദേശത്തു നിന്ന് ഒരാഴ്ച മുൻപ് നാട്ടിലെത്തിയത് മെഡിക്കൽ ചെക്കപ്പിന്, കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവിനു ദാരുണാന്ത്യം, അമിത വേ​ഗത്തിലെത്തിയ ഡിഫൻഡർ ആൽവിനെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു

കോഴിക്കോട്: ബീച്ച് റോഡിൽ വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപം വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് യുവാവിനു ദാരുണാന്ത്യം. കോഴിക്കോട് ഒരു സ്വകാര്യ കമ്പനിയുടെ വീഡിയോ പ്രമോഷൻ ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചത്. കമ്പനി പ്രതിനിധികളാണ് വാഹനം ഓടിച്ചിരുന്നതെന്ന് യുവാവിന്റെ കൂടെയുണ്ടായിരുന്നയാൾ പറഞ്ഞു. അപകടത്തിൽ വടകര കടമേരി തച്ചിലേരി...

കനത്ത മഴയിൽ റോഡിലേക്ക് മരക്കൊണ്ട് ഒടിഞ്ഞുവീഴുന്നതു കണ്ട് കാർ വെട്ടിച്ചുമാറ്റി, തെങ്ങിലിടിച്ച കാർ കുത്തനെ പതിച്ചത് കുളത്തിലേക്ക്, വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരിൽ കനത്ത മഴയിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാര്‍ യാത്രികനായ യുവാവ് മരിച്ചു. കണ്ണൂര്‍ അങ്ങാടിക്കടവ് കുറിച്ചികുന്നേൽ ബെന്നിയുടെ മകൻ ഇമ്മാനുവൽ (24) ആണ് ദാരുണമായി മരണപ്പെട്ടത്. കണ്ണൂര്‍ അങ്ങാടിക്കടവിൽ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. കുളത്തിലേക്ക് കുത്തനെ മറിഞ്ഞ കാറിൽ നിന്ന്...

നാട്ടുകാരെത്തുമ്പോൾ കാർ ബസിനുള്ളിൽ കുരുങ്ങിയ നിലയിൽ, വിദ്യാർഥികളെ പുറത്തെടുത്തത് ബസ് പിന്നിലേക്ക് തള്ളിനീക്കി, അപകട കാരണം കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാമെന്ന് മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: കനത്ത മഴയിൽ കൂട്ടിയിടിയുടെ ശബ്ദം കേട്ടാണ് സമീപവാസികളും അതുവഴിപോയവരുമെല്ലാം ഓടിക്കൂടിയത്. സമയം രാത്രി ഒൻപതുമണിയായതേയുണ്ടായിരുന്നുള്ളു. നാട്ടുകാരെത്തുമ്പോൾ കെഎസ്ആർടിസി ബസിനുള്ളിലേക്ക് കാർ ഇടിച്ചുകയറിയ നിലയിലായിരുന്നു. നാട്ടുകാർ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂടാതെ വെളിച്ചക്കുറവുമുണ്ടായിരുന്നു. ട്രാഫിക് പോലീസിന്റെ ഉൾപ്പെടെ വാഹനത്തിലാണ് പരിക്കേറ്റവരെയും മറ്റും ആശുപത്രിയിലെത്തിച്ചത്. ബസിനടിയിൽ...

നിയന്ത്രണം വിട്ട ഔഡി കാര്‍ ഇടിച്ച് ഏഴ് പേര്‍ മരിച്ചു, അപകടത്തിന്റെ വീഡിയോ പുറത്ത്

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ അമിതവേഗത്തില്‍ വന്ന ഔഡി കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഏഴ് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. സുന്ദരപുരത്താണ് അപകടം ഉണ്ടായത്. റോഡരികില്‍ നിന്ന നാല് പേരെ ആദ്യം ഇടിച്ചിട്ട കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക്...

പയ്യാവൂരില്‍ കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞു; രണ്ടു മരണം

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേര്‍ മരിച്ചു. ശ്രീകണ്ഠാപൂരത്തിന് സമീപം ചന്ദനക്കാമ്പാറ ചതുരപുഴയിലാണ് അപകടം. മരിച്ച രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല. കാറിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ലൈന്‍ കാറിന് മുകളിലേക്ക് പൊട്ടിവീണിരുന്നു. ഇതിനെ തുടര്‍ന്ന് കാറിനകത്തുണ്ടായിരുന്നയാള്‍ വെന്ത് മരിച്ചു. രണ്ടാമത്തെയാള്‍...
Advertismentspot_img

Most Popular

G-8R01BE49R7