മുത്തശി കുളിക്കാൻ വിളിച്ചപ്പോൾ അടിവയറ്റിൽ വേദനയെടുക്കുന്നെന്ന് പറഞ്ഞു കരഞ്ഞു, ഉടുപ്പൂരി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്തു നുള്ളി മുറിവേൽപിച്ച പാട്, ശുചിമുറിയിൽ പോയതിന് നാലു വയസുകാരിയുടെ സ്വകാര്യഭാ​ഗത്ത് മുറിവേൽപിച്ചു, അധ്യാപികയ്ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലു വയസുകാരിയെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. അധ്യാപികയെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു. ഉച്ചയ്ക്കു ശുചിമുറിയിൽ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്ത് ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

പിതാവ് കുഞ്ഞിനെ സ്‌കൂളിൽനിന്നു വിളിച്ചു വീട്ടിലെത്തിച്ചതിനു ശേഷം മുത്തശി കുളിക്കാൻ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞ് കുളിക്കാൻ വിസമ്മതിച്ചു കരഞ്ഞു. തുടർന്ന് ചോദിച്ചപ്പോഴാണ് അടിവയറ്റിൽ വേദനിക്കുന്നുവെന്ന് കുഞ്ഞ് പറഞ്ഞത്. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് അധ്യാപിക ഉപദ്രവിച്ചെന്ന് എൽകെജിയിൽ പഠിക്കുന്ന കുഞ്ഞ് പറഞ്ഞത്.

തുടർന്ന് മുത്തശി ഉടുപ്പൂരി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്തു നുള്ളി മുറിവേൽപിച്ച പാട് കാണുകയായിരുന്നു. ജോലിക്കു പോയിരുന്ന അമ്മയെ വിളിച്ച് രാവിലെ കുളിപ്പിച്ചപ്പോൾ എന്തെങ്കിലും മുറിവ് ശ്രദ്ധിച്ചിരുന്നോ എന്നു തിരക്കി. അങ്ങനെയൊന്നും കണ്ടില്ലെന്ന് അമ്മ പറഞ്ഞതോടെ മുത്തശി കുട്ടിയുമായി സ്‌കൂളിലെത്തി വിവരം തിരക്കുകയായിരുന്നു. ‌

ഭക്തർ തരുന്ന കാശുകൊണ്ടല്ല മന്ത്രിമാരുടെ ഫ്ലക്സുകൾ അടിക്കേണ്ടത്, ഭക്തർ വരുന്നത് ദൈവത്തെ കാണാനാണ്, അല്ലാതെ നേതാക്കന്മാരുടെ മുഖം കാണാനല്ല, ഫ്ലക്സ് അടിച്ച കാശുകൊണ്ട് അന്നദാനം നടത്തിയാൽ തീ​ർ​ഥാ​ട​ക​ർ​ക്കെങ്കിലും പ്ര​യോ​ജ​നം ലഭിക്കും, ദേ​വ​സ്വം ബോ​ർ​ഡ് ഒരു ട്ര​സ്റ്റി മാ​ത്ര​മാ​ണ്- ഹൈക്കോടതി
സ്കൂളിലെ സിസിടിവി പരിശോധനയിൽ നടത്തിയ പരിശോധനയിൽ അധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് വീട്ടുകാർ പറയുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിട്ടു ചികിത്സ നൽകി. ഇന്നു രാവിലെയാണ് പൊലീസിൽ പരാതി നൽകിയത്. ഫോർട്ട് പൊലീസ് അധ്യാപികയ്ക്ക് എതിരെ കേസെടുത്തു. മറ്റു തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നു. ശിശുക്ഷേമ സമിതിയിൽ കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ച ആയമാർ അറസ്റ്റിലായി ദിവസങ്ങൾക്കുള്ളിലാണ് നാലു വയസുകാരിക്കു ദുരനുഭവം ഉണ്ടായിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

445428397