കൊച്ചി: ഇടയ്ക്ക് താഴോട്ട് പോയും പിന്നീട് ഇറങ്ങിയതിനേക്കാൾ വേഗത്തിൽ കുതിച്ചുകയറിയും സ്വർണം. സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുതിപ്പിൻറെ പാതയിലാണ്. പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കൂടി ഒരു പവൻ സ്വർണത്തിന് 57,640 രൂപയിലും ഗ്രാമിന് 7,205 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ വർധിച്ച് 5,950 രൂപയിലെത്തി.
കഴിഞ്ഞ ഒരാഴ്ചയായി ചാഞ്ചാട്ടത്തിലായിരുന്ന സ്വർണവില തിങ്കളാഴ്ച സ്വർണവില പവന് 120 രൂപ വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചുചാടിയത്. നിലവിൽ ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില.
ഈ മാസത്തിൻറെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തി. പിന്നീട് ഉയർന്ന വിലയിൽ തുടർന്നുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ വീണ്ടും വില ഉയരുകയായിരുന്നു. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,670 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയിലും വലിയ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് മൂന്ന് രൂപ വർധിച്ച് 101 രൂപയിലെത്തി.
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിന്ന് നീതി ലഭിച്ചില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത, തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് കത്തിൽ