ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിന്ന് നീതി ലഭിച്ചില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത, തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് കത്തിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതിയും സുപ്രീം കോടതിയും നടപടിയെടുക്കാതെ വന്നതോടെ നീതി തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മൂന്ന് തവണ ഈ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്ത്രീയ പരിശോധനയിൽ ഉൾപ്പെടെ തെളിഞ്ഞിരുന്നു. ഈ കുറ്റകൃത്യം ചെയ്ത ആളുകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതിയിൽ പറയുന്നത്.

മെമ്മറി കാർഡ് തുറന്നു പരിശോധിച്ച ആളുകളെ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്. എന്നാൽ, ഇവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ജുഡീഷറിയുടെ മേൽ ഭാരണപരമായ ഒരു നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ രാഷ്ട്രപതിക്ക് കത്തുനൽകിയിരിക്കുന്നത്.

മാത്രമല്ല ഈ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പുറത്തുപോയാൽ അത് തുടർന്നുള്ള തന്റെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ കാര്യക്ഷമമായ അന്വേഷണത്തിനും നടപടിക്കും രാഷ്ടപതിയുടെ ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇപ്പോൾ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ഈ സഹചര്യത്തിലാണ് അതിജീവിത രാഷ്ട്രപതിയുടെ ഇടപെടൽ തേടിയിരിക്കുന്നത്.
എല്ലാവരേയും തുല്യരായി കരുതുന്ന നേതാക്കൾ വരണം,പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് മാത്രം ഒന്നും തന്നില്ല, സംഘടന പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം- ചാണ്ടി ഉമ്മൻ

ഡ്രൈവിങ് ടെസ്റ്റ് ഇനി കഠിനംതന്നെ, ആദ്യ ഒരു വർഷം പ്രൊബേഷണറി പീരിയഡ്, അപകടമുണ്ടാക്കിയില്ലെങ്കിൽ മാത്രം ലൈസെൻസ്, ലേണേഴ്‌സ് പരീക്ഷയിൽ നെഗറ്റീവ് മാർക്ക്, സംസ്ഥാനത്തെ യഥാർഥ സാഹചര്യങ്ങൾ നേരിടുന്ന രീതിയിൽ ട്രാക്ക് ടെസ്റ്റ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7