ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം നിലം തൊടാൻ തയ്യാറെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിമാനത്തിൻ്റെ ചക്രങ്ങൾ ഭൂമിയിൽ നിന്ന് ഇഞ്ച് ഉയരത്തിൽ എത്തുമ്പോൾ, വിമാനം ചെരിയുകയായിരുന്നു. പിന്നീട് അത് വീണ്ടും പറന്നുയരുന്നു
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കര തൊടുന്നതിനു മുൻപെത്തിയ ഇൻഡിഗോ വിമാനമാണ് ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനു ശ്രമിച്ചത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ഇടത്തോട്ട് ചെരിയുകയും പിന്നാലെ പറന്നുയരുകയുമായിരുന്നു.
.ഇൻഡിഗോ വിമാനത്തിന്റെ അതിസാഹസിക ലാൻഡിങ്ങിന്റ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവച്ചത്. ശക്തമായ മഴയ്ക്കും കാറ്റിനുമിടയിലായിരുന്നു വിമാനത്തിന്റെ ലാൻഡിങ്. ഈ സമയം ക്രോസ് വിൻഡ് (എതിർ ദിശയിൽ കാറ്റ് വീശുന്ന അവസ്ഥ) സംഭവിച്ചതായാണ് വിലയിരുത്തൽ. ഇതോടെ നിലം തൊട്ട വിമാനം ഇടത്തോട്ട് ചെരിഞ്ഞു.
നിമിഷം നേരം കൊണ്ട് തന്നെ വിമാനം ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് പറന്നുയർന്നു. പറന്നുയർന്ന വിമാനം അതീവ ദുഷ്കരമായാണ് ടേക്ക് ഓഫ് പ്രക്രിയ നടത്തിയത്. റൺവേയിൽ വെള്ളം തളം കെട്ടി നിന്നിരുന്നതും സ്ഥിതി ദുഷ്കരമാക്കി. ഇതിന് പിന്നാലെ അടച്ച ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലർച്ചെയാണ് തുറന്നത്.
Abolsutely insane videos emerging of planes trying to land at the Chennai airport before it was closed off… Why were landings even attempted in such adverse weather? pic.twitter.com/JtoWEp6Tjd
— Akshita Nandagopal (@Akshita_N) December 1, 2024