മറച്ചുവയ്ക്കുന്നതെന്തിന്..? ഒരാഴ്ച കഴിഞ്ഞിട്ടും നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് കിട്ടിയില്ല..!! അന്വേഷിച്ചപ്പോൾ കോടതി വഴി ലഭിക്കുമെന്ന് മറുപടി…!!! 15ന് പുലർച്ചെ ഭാര്യയുടെയും മകളുടെയും മൊബൈൽ നമ്പറുകൾ 2 പേർക്ക് അയച്ചുകൊടുത്തു…!!!

കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്കോ മാധ്യമങ്ങൾക്കോ കിട്ടിയിട്ടില്ലാത്തതിനാൽ മരണ സമയം എപ്പോഴാണെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. മരണം നടന്നത് 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണു സൂചന. ഒരാഴ്ചയായിട്ടും ബന്ധുക്കൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. അന്വേഷിച്ചപ്പോൾ കോടതി വഴി ലഭിക്കുമെന്ന വിവരമാണു ലഭിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു.

കഴുത്തിൽ കയർ മുറുകിയാണു മരണം സംഭവിച്ചത്. ശരീരത്തിൽ മറ്റു മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. സഹപ്രവർത്തകരായ 2 പേരുടെ വാട്സാപ്പിൽ നവീൻ ബാബു 15ന് പുലർച്ചെ 4.58ന് ഭാര്യയുടെയും മകളുടെയും മൊബൈൽ നമ്പറുകൾ അയച്ചുകൊടുത്തിരുന്നു. ഇതിനു ശേഷമാണു മരണം സംഭവിച്ചതെന്നാണു കരുതുന്നത്.

14ന് വൈകിട്ട് 6 മണിക്ക് റെയിൽവേ സ്റ്റേഷന് 200 മീറ്റർ അകലെ മുനീശ്വരൻ കോവിലിനരികിൽ വാഹനത്തിൽനിന്നിറങ്ങിയ നവീൻ ബാബു സ്റ്റേഷന്റെ പരിസരത്തേക്ക് എത്തിയിട്ടില്ലെന്നാണു സൂചന.

റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും നവീൻ ബാബുവിന്റെ ഫോൺ ലൊക്കേഷനും പരിശോധിച്ചാണ് ഈ നിഗമനം. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇതുവരെ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടില്ല. മുനീശ്വരൻ കോവിലിനരികിൽനിന്ന് 3 കിലോമീറ്റർ അകലെയുള്ള ക്വാർട്ടേഴ്സിലേക്ക് നവീൻ ബാബു എപ്പോൾ, എങ്ങനെ പോയി എന്നതും വ്യക്തമല്ല.

ആത്മഹത്യക്കുറിപ്പു കിട്ടിയിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. എഡിഎമ്മിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. അതിൽ എന്തെങ്കിലും സൂചനകളുണ്ടോയെന്നു വ്യക്തമല്ല.

ദിവ്യയ്ക്ക് തിരിച്ചടി…!!! എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ല…!!! എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചത്..!! നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നൽകുന്ന റിപ്പോർട്ടുമായി റവന്യൂ വകുപ്പ്…

അതിനിടെ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്ന കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് കുരുക്കാകുന്നു. പി പി ദിവ്യ പരിപാടിക്ക് എത്തുമെന്ന് തനിക്ക് മുന്‍പ് അറിവില്ലായിരുന്നുവെന്ന് കളക്ടര്‍ മൊഴി നല്‍കി. കളക്ടര്‍ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് പരിപാടിക്ക് എത്തിയതെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പി പി ദിവ്യയുടെ പരാമര്‍ശം.
.

കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസിതിയിലെത്തിയാണ് ഇന്നലെ രാത്രി അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കാന്‍ എത്തിയത്. മൊഴിയെടുക്കല്‍ നടപടികള്‍ 30 മിനിറ്റിലധികം നീണ്ടു. താന്‍ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്‍പിലും ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നു.

സ്വകാര്യ വാഹനങ്ങളിൽ തന്നെയും കുടുംബത്തെയും അജ്ഞാതരായ ചിലർ പിന്തുടരുന്നു… അന്വേഷണത്തോടു സഹകരിക്കുന്നുണ്ടെന്നും നടൻ സിദ്ദിഖ്…

ADM Naveen Babu’s death on 15th morning between half past four and five
Kannur News Malayalam News Kerala News Naveen Babu Death Postmortem

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7