റിയാദ്: ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവ് കുറച്ചു. എക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്. അതിൽ കാര്യമായ കുറവ് വരുത്തി.
എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തിൽ 25 കിലോ ലഗേജ് മാത്രമാക്കി. എക്കണോമി ക്ലാസ്സ് സ്മാർട്ട് വിഭാഗത്തിൽ 30 കിലോയും ഫ്ലെക്സ് വിഭാഗത്തിൽ 35 കിലോയുമാക്കി. നിശ്ചിത തൂക്കത്തിനുള്ളിൽ പരമാവധി അഞ്ചു ബാഗേജുകളാക്കി കൊണ്ടുപോകാം. പക്ഷെ ഒരു ബാഗേജ് 32 കിലോയിൽ കൂടാൻ പാടില്ല.
എക്കണോമി ക്ലാസ് ഹാൻഡ് ബാഗേജ് ആറു കിലോ തന്നെയായിരിക്കും. ബിസിനസ്സ് ക്ലാസ്സിൽ ഇതുവരെ 32+32 കിലോ ലഗേജായിരുന്നു അനുവദിച്ചിരുന്നത്. അത് ഇനി മുതൽ സ്മാർട്ട് വിഭാഗത്തിൽ 40 കിലോയും െഫ്ലക്സ് വിഭാഗത്തിൽ 50 കിലോയുമായി മാറും. ഹാൻഡ് ബാഗേജ് നിലവിലുള്ള ഒമ്പത് കിലോ തന്നെയായി തുടരും. ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നടപ്പിൽ വരും.
gulf air reduced baggage allowance Pravasi Gulf travellers Latest news Gulfnews New rule