കരിപ്പൂര്‍ : വിദേശ നാടുകളില്‍നിന്നു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഒരുക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലും സ്വര്‍ണക്കടത്തിനു ശ്രമം. കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെ 2 ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തിയ 4 യാത്രക്കാരില്‍നിന്നു 81 ലക്ഷം രൂപ വില കണക്കാക്കാവുന്ന മിശ്രിത രൂപത്തിലുള്ള 2.21 കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
പ്രത്യേകം പായ്ക്ക് ചെയ്ത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണു 4 പേരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്ന് എത്തിയ മലപ്പുറം കരുളായി സ്വദേശി ജിത്തു (30) വില്‍നിന്നു 1.153 കിലോഗ്രാം മിശ്രിതം കണ്ടെടുത്തു.
ഫ്‌ലൈ ദുബായ് വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയ തലശ്ശേരി സ്വദേശികളായ നഫീസുദ്ദീനി(23)ല്‍നിന്നു 288 ഗ്രാം, ഫഹദി (24)ല്‍നിന്നു 287ഗ്രാം, പാനൂര്‍ സ്വദേശി ബഷീറി (39) ല്‍നിന്ന് 475 ഗ്രാം മിശ്രിതവും കണ്ടെടുത്തു. രാജ്യാന്തര വിപണിയില്‍ 81 ലക്ഷം രൂപ വില കണക്കാക്കാമെന്നു കസ്റ്റംസ് അറിയിച്ചു.
follow us pathram online