കുട്ടിപ്പാക്കിസ്ഥാന്‍ എന്നു മുദ്രാവാക്യം വിളിച്ചത് ആരാണെന്ന് കെ.ടി.ജലീലിന്റെ ചോദ്യം..!!! സി.എച്ച്.മുഹമ്മദ് കോയയുടെ പഴയകാല പ്രസംഗം ചൂണ്ടിക്കാട്ടിയ ജലീല്‍, പി.കെ.ബഷീര്‍ അതൊന്നും വായിച്ചിട്ടുണ്ടാകില്ലെന്ന് പറഞ്ഞു..

തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തില്‍ സഭയില്‍ ചര്‍ച്ച ആരംഭിച്ചു. എന്‍. ഷംസുദീന്‍ പ്രമേയം അവതരിപ്പിച്ചു.

മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജനസംഘത്തിനൊപ്പം ചേര്‍ന്ന് കുട്ടിപ്പാക്കിസ്ഥാന്‍ എന്നു മുദ്രാവാക്യം വിളിച്ചത് ആരാണെന്ന കെ.ടി.ജലീലിന്റെ ചോദ്യം സഭയില്‍ ബഹളത്തിനിടയാക്കി. ഇക്കാര്യം സഭാരേഖകളില്‍നിന്നു നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സസതീശന്‍ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ കെ.ടി.ജലീല്‍ അതേ ആരോപണം ആവര്‍ത്തിച്ചപ്പോള്‍ വീണ്ടും ബഹളമുണ്ടായി. സി.എച്ച്.മുഹമ്മദ് കോയയുടെ പഴയകാല പ്രസംഗം ചൂണ്ടിക്കാട്ടിയ ജലീല്‍, പി.കെ.ബഷീര്‍ അതൊന്നും വായിച്ചിട്ടുണ്ടാകില്ലെന്നു പറഞ്ഞത് ബഷീറിനെ ചൊടിപ്പിച്ചു. പിന്നാലെ പി.കെ.ബഷീര്‍ ക്ഷുഭിതനായി. ഇതോടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ ജലീലിനോടു പറഞ്ഞു. അണ്‍പാര്‍ലമെന്ററി ആയ വാക്കുകള്‍ രേഖകളില്‍നിന്ന് ഒഴിവാക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.

ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. മുഖ്യമന്ത്രിക്കു വേണ്ടി ദൂതനായാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന് ഷംസുദീന്‍ പറഞ്ഞു. വയനാട്ടില്‍ വല്‍സന്‍ തില്ലങ്കേരിയെ എഡിജിപി കണ്ടതിന് ശേഷം അവിടെ ഒരു ഹോട്ടല്‍ പൂട്ടിച്ചു. ഇക്കാര്യം സിപിഐ നേതാക്കള്‍ തന്നെ പറഞ്ഞു. കോഴിക്കോട് വിമാനത്താവളം വഴി സ്വര്‍ണവും ഹവാലപ്പണവും വരുന്നുവെന്നും മലപ്പുറത്ത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ആരാണ് ഈ വിവരം മുഖ്യമന്ത്രിക്കു നല്‍കിയത്.

മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മലപ്പുറവുമായി എന്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ആരെ പ്രീണിപ്പിക്കാനാണ് ഡല്‍ഹിയില്‍ പോയി അഭിമുഖം നല്‍കിയതെന്നും ഷംസുദീന്‍ ചോദിച്ചു.

അന്തംവിട്ട് ഇന്ത്യൻ രാഷ്ട്രീയം…!!! അപ്രതീക്ഷിത ട്വിസ്റ്റിൽ ഹരിയാനയിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം നേടി ബിജെപി..!! പെട്ടന്നുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി… കോൺഗ്രസ് ആശങ്കയിൽ…

ഇന്ത്യയുടെ തലയ്ക്ക് മുകളിൽ ചെങ്കൊടി പാറും..!! കുൽഗാമിൽ തരിഗാമി ജയത്തിലേക്ക്…!!! നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് തരിഗാമി മത്സരിക്കുന്നത്…

അതേസമയം സഭയില്‍ പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തുന്നത് ആദ്യമായിട്ടല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയാല്‍ സാധാരണ സ്പീക്കര്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ചയ്ക്കു വിളിക്കും. തുടര്‍ന്ന് സഭ തുടരുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ അത്തരം യാതൊരു സമീപനവും ഇല്ലാതെ ഏകപക്ഷീയമായി കൊണ്ടുപോകുകയാണ്. ഇന്നലെ അടിയന്തരപ്രമേയം അവതരിപ്പിച്ച ആളെ വിളിക്കുക പോലും ചെയ്യാതെ സഭ നിര്‍ത്തിവച്ചുവെന്ന് സ്പീക്കര്‍ പറയുകയായിരുന്നു. സ്പീക്കര്‍ നിഷ്പക്ഷത പാലിച്ചില്ലെങ്കില്‍ മുദ്രാവാക്യം വിളിക്കുന്ന പതിവ് മുന്‍പും ഉണ്ടായിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

ഇന്നലത്തെ സംഭവത്തെ ന്യായീകരിച്ചതോടെ പ്രതിപക്ഷ നേതാവിന്റെ അറിവോടെയാണ് സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചുകയറിതെന്നാണു വ്യക്തമാകുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സ്പീക്കറുടെ ഡയസിലേക്കു തള്ളിക്കയറിയ പ്രതിപക്ഷത്തിന്റെ നടപടി അനുചിതമായിയെന്ന് പ്രമേയത്തെ അനുകൂലിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെത്തെ സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അജിത് കുമാർ മുഖ്യമന്ത്രിയുടെ ദൂതൻ..!!! എന്തിനാണ് നിരന്തരം ആർഎസ്എസ് നേതാക്കളെ കാണുന്നതെന്ന് ചോദിച്ചില്ല..,

തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിൽ…!!! ഡോക്ടര്‍ പരിശോധിച്ച് സമ്പൂര്‍ണ വോയിസ് റെസ്റ്റ് പറഞ്ഞിരിക്കുകയാണെന്ന് സ്പീക്കർ…!!! രാവിലെ സഭയില്‍ എത്തി സംസാരിച്ച മുഖ്യമന്ത്രി എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ച ചർച്ചയിൽ പങ്കെടുക്കാതെ പോയി…

Kerala Assembly Grants Second Adjournment Motion Kerala Assembly Kerala News MR Ajith Kumar IPS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7