ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽഗാം മണ്ഡലത്തിൽ സിപിഎം ലീഡ് ചെയ്യുന്നു. കുൽഗാമിൽ തരിഗാമിയുടെ ലീഡ് 3654 ആയി ഉയർന്നു. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് തരിഗാമി മത്സരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തരിഗാമിയുടെ ശക്തികേന്ദ്രമാണ് കുല്‍ഗാം.
സ്വതന്ത്ര സ്ഥാനാർത്ഥി സയാർ അഹമ്മദ് റെഷി, പിഡിപി നേതാവ് മുഹമ്മദ് അമിൻ ധർ എന്നിവരാണ് എതിരാളികൾ.1996, 2002, 2008, 2014 എന്നിങ്ങനെ കുൽഗാമിൽ തുടർച്ചയായി നാല് തവണ വിജയിച്ചിട്ടുള്ളത് തരിഗാമിയാണ്. അഞ്ചാം ജയം നേടിയാണ് ഇത്തവണ ഇറങ്ങിയത്. കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉള്‍പ്പെടെ നിരവധി ജനകീയ വിഷയങ്ങളിലെ മുന്‍നിരപ്പോരാളിയാണ് തരിഗാമി.
ജമ്മു കശ്മീരിൽ ലീഡ് നിലയിൽ 50 സീറ്റ് മറികട നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം.ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം ലീഡ് നിലയിൽ കേവല ഭൂരിപക്ഷത്തിലേയ്ക്ക്. ജമ്മു കശ്മീരിലെ കക്ഷി നില നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം- 52 ബിജെപി 25 പിഡിപി-04
ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. 90 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍തിരഞ്ഞെടുപ്പ് നടന്നത്. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
CPM’s Mohammad Tarigami maintains narrow lead in Kulgam
cpim jammu and kashmir Jammu and Kashmir assembly election mohammad yousuf tarigami