ചരിത്ര തീരുമാനം..!! പുരുഷ, വനിതാ ട്വന്റി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക തുല്യമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍.., ജേതാക്കള്‍ക്ക് 2.34 ദശലക്ഷം ഡോളര്‍ ലഭിക്കും.., റണ്ണറപ്പുകള്‍ക്ക് 1. 17 ദശലക്ഷം ഡോളറും…!!!

കൊച്ചി: പുരുഷ, വനിതാ ട്വന്റി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക തുല്യമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇനി പുരുഷ ലോകകപ്പിന് സമാനമായ സമ്മാനത്തുകയാവും ലഭിക്കുക. ജേതാക്കള്‍ക്ക് 2.34 ദശലക്ഷം ഡോളര്‍ ലഭിക്കും. റണ്ണറപ്പുകള്‍ക്ക് 1. 17 ദശലക്ഷം ഡോളറും സമ്മാനമായി ലഭിക്കും. 2023 ലോകകപ്പിനേക്കാള്‍ ഇരട്ടിയാണ് ആകെ സമ്മാനത്തുകയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധന. ജേതാക്കളുടെയും റണ്ണറപ്പുകളുടെയും കാര്യത്തില്‍ 134 ശതമാനത്തിന്റെ വര്‍ധനയാണുണ്ടാവുക. അടുത്ത മാസം തുടങ്ങുന്ന വനിതാ ലോകകപ്പ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് നല്‍കുന്ന അതേ വേതനം തന്നെ വനിതാ ക്രിക്കറ്റര്‍മാര്‍ക്കും നല്‍കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. പുതിയ തീരുമാനത്തോടെ ലോകകപ്പുകളില്‍ പുരുഷ , വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക നല്‍കുന്ന ഏക കായിക ഇനമായി ക്രിക്കറ്റ്.

വിവാഹമോചിതയായ ഡോ. ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസൽക്കാരം..!! കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ജോലിക്കെത്തിയത് അടുത്തിടെ…!!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ വിജയ് .!!! ഷാരൂഖ് ഖാനെ പിന്നിലാക്കി…, ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം…

2023ലെ ഐസിസി വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ഇത്തരമൊരു നിര്‍ണായക തീരുമാനം എടുത്തിരുന്നത്. 2030ല്‍ തുല്യ സമ്മാനത്തുക നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ പരിഷ്‌കാരം നേരത്തെ നടപ്പാക്കാന്‍ നിശ്ചയിക്കുകയായിരുന്നു.

ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്തണം..!! ഓഫീസില്‍ എല്ലാവരുമുണ്ടാകുന്നത് കൂടുതല്‍ പഠിക്കാനും പരിശീലിക്കാനും മികച്ച രീതിയില്‍ തൊഴിലെടുക്കാനും ജോലി സംസ്കാരം വളര്‍ത്താനും സാധിക്കും…!! വര്‍ക്ക് ഫ്രം ഹോം ജോലി രീതി അ‌വസാനിപ്പിച്ച് ആമസോൺ

പ്രതിസന്ധി ഘട്ടത്തില്‍ ഡല്‍ഹിയുടെ ഭരണചക്രം തിരിച്ചു..!! കെജ്രിവാൾ‌ ജയിലിലായിരുന്നപ്പോഴും ഡൽ​ഹിയിലെ ഭരണം സു​ഗമമായി പോയിരുന്നത് അതിഷി മർലേന വഴി..!! വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം തുടങ്ങി സുപ്രധാനമായ പത്തോളം വകുപ്പുകൾ കൃത്യമായി കൈകാര്യം ചെയ്തു..!!! ഡൽ​ഹിയിൽ മുഖ്യമന്ത്രിപദത്തിൽ വരുന്ന മൂന്നാമത്തെ വനിത..!!

ICC announces equal prize money for men and women in World Cups

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7