തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ നടപടി എടുത്തതിനാലാണ് എനിക്കെതിരേ ആരോപണങ്ങൾ ഉയരുന്നതെന്ന് എഡിജിപി അജിത് കുമാര്‍..!! അന്‍വറിന് പിന്നില്‍ ബാഹ്യശക്തികൾ…!!! ഡിജിപിക്ക് മുന്നിൽ നാലുമണിക്കൂറോളം നീണ്ട മൊഴി നൽകി

തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എഡിജിപി പ്രത്യകേ അന്വേഷണ സംഘത്തലവനായ ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ അവസരം വേണമെന്നും എംആര്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ നടപടി എടുത്തതിനാലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം അജിത് കുമാര്‍ നിഷേധിച്ചു. അന്വേഷണം പൂര്‍ത്തിയായി കഴിഞ്ഞ് ആരോപണം ശരിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് എടുക്കണമന്നും ആവശ്യപ്പെട്ടു.

ഷൈന്‍ നിഗം നായകനാകുന്ന സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം; രാത്രി 11 മണിയോടെ അഞ്ചംഗ സംഘം സെറ്റിലെത്തി പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ആക്രമിച്ചു…!!

600 ഓളം സ്ത്രീകൾ ഉണ്ടായിട്ടും 9 പേരുടെ മൊഴിയാണ് എടുത്തത്…!!! റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന എല്ലാവരുടെയും പേരുകൾ പുറത്തു വരണം…, ഹേമ കമ്മിറ്റിക്കെതിരേ രൂക്ഷ വിമർശനവുമാിയ ഫെഫ്ക

പൊലീസ് ആസ്ഥാനത്തു നാലുമണിക്കൂറോളം നീണ്ട മൊഴിയെടുപ്പില്‍ അന്വേഷണസംഘാംഗമായ ഐജി ജി സ്പര്‍ജന്‍ കുമാറും രണ്ട് എസ്പിമാരും ഉണ്ടായിരുന്നു. ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വറില്‍ നിന്നും തൃശൂര്‍ ഡിഐജി കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് വിശദമായി പരിശോധിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മേധാവി എഡിജിപിയില്‍ നിന്ന് മൊഴിയെടുത്തത്.

താന്‍ നല്‍കിയ കത്തിലെ വിഷയങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും അജിത് കുമാര്‍ മൊഴിയില്‍ ആവശ്യപ്പെട്ടു. എഡിജിപിയില്‍ നിന്ന് ഐജി സ്പര്‍ജന്‍ കുമാര്‍ മൊഴിയെടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കീഴുദ്യോഗസ്ഥന്‍ മൊഴി രേഖപ്പെടുത്തുന്നതിനെതിരെ അജിത് കുമാര്‍ പൊലീസ് മേധാവിക്ക് കത്തുനല്‍കിയിരുന്നു. മൊഴി രേഖപ്പെടുത്തുമ്പോള്‍ വീഡിയോ ചിത്രീകരണം വേണമെന്നും മറ്റ് ഉദ്യോഗസ്ഥര്‍ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കല്‍ വീഡിയോയില്‍ ചിത്രീകരിച്ചു. അന്വേഷണ സംഘത്തില്‍പ്പെട്ട ഡിഐജി ഒഴികെയുള്ളവര്‍ പൊലീസ് മേധാവിയുടെ ഓഫീസില്‍ ഉണ്ടായിരുന്നു.

ഓണത്തിന് നിങ്ങളുടെ മൂന്ന് ചിത്രങ്ങൾ മാത്രമല്ല റിലീസ് ചെയ്യുന്നത്… !! ടൊവിനോ ,ആസിഫ് , പെപ്പെ , “പവർ ഗ്രൂപ്പുകൾ “പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദിയെന്ന് ഷീലു അബ്രഹാം…!! പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ..!!

ഒരു ദിവസം വൈകിയെങ്കിലും വാക്ക് പാലിച്ച് മന്ത്രി ഗണേഷ് കുമാർ..!! ഒന്നരവര്‍ഷത്തിനുശേഷം കെഎസ്ആര്‍ടിസിയില്‍ ഒറ്റത്തവണയായി ശമ്പളം…, മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്ന് ശമ്പളം നല്‍കും…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7