ഒരു ദിവസം വൈകിയെങ്കിലും വാക്ക് പാലിച്ച് മന്ത്രി ഗണേഷ് കുമാർ..!! ഒന്നരവര്‍ഷത്തിനുശേഷം കെഎസ്ആര്‍ടിസിയില്‍ ഒറ്റത്തവണയായി ശമ്പളം…, മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്ന് ശമ്പളം നല്‍കും…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം തുടങ്ങി. ഇന്നു മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാകുമെന്നു മാനേജ്‌മെന്റ് അറിയിച്ചു. ഒന്നരവര്‍ഷത്തിനുശേഷം ഒറ്റത്തവണയായി ശമ്പളം ലഭിക്കുന്നത് ആദ്യമായാണ്. പെന്‍ഷന്‍ വിതരണം നേരത്തേ ആരംഭിച്ചിരുന്നു. 22,000ൽ ഏറെ സ്ഥിരജീവനക്കാര്‍ക്കാണ് ഒറ്റഗഡുവായി ശമ്പളം ലഭിക്കുന്നത്.

ജാതി മുറിച്ചുമാറ്റാൻ പേര് മാറ്റിയ നേതാവ്..,!! 1984 ൽ എസ്‌എഫ്‌ഐയുടെ ദേശീയ പ്രസിഡൻ്റ്..!! പിന്നെ കേന്ദ്ര കമ്മിറ്റിയംഗം, പൊളിറ്റ് ബ്യൂറോ അംഗം….!! സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു

അമ്മയെ പിളർത്താൻ 20 ഓളം താരങ്ങൾ ഒന്നിക്കുന്നു…!! ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചു..; സംഘടന രൂപീകരിച്ച് പുതിയ പേര് നൽകി മാനദണ്ഡങ്ങൾ പാലിച്ച് വേണം യൂണിയൻ നിർമ്മിക്കും…

ഒക്‌ടോബര്‍ മുതല്‍ എല്ലാ മാസവും ആദ്യ ആഴ്ച തന്നെ ഒറ്റഗഡുവായി ശമ്പളം വിതരണം ചെയ്യാനാണു തീരുമാനം. ഇതിനായി ഓവര്‍ ഡ്രാഫ്റ്റായി ബാങ്കില്‍നിന്ന് 100 കോടി രൂപ എടുക്കും. 80 കോടിയോളം രൂപയാണു ശമ്പളത്തിനായി വേണ്ടത്. 11-ന് ശമ്പളം നല്‍കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 30 കോടി രൂപ അനുവദിച്ചിരുന്നു. ഓണക്കാലമായിട്ടും ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ പ്രതിഷേധസമരം പ്രഖ്യാപിച്ചിരുന്നു.

KSRTC Employees Finally Receive Full Salary After 1.5 Years
KSRTC Salary Kerala News KB Ganesh Kumar

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7