600 ഓളം സ്ത്രീകൾ ഉണ്ടായിട്ടും 9 പേരുടെ മൊഴിയാണ് എടുത്തത്…!!! റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന എല്ലാവരുടെയും പേരുകൾ പുറത്തു വരണം…, ഹേമ കമ്മിറ്റിക്കെതിരേ രൂക്ഷ വിമർശനവുമാിയ ഫെഫ്ക

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൊതുവായ കാര്യങ്ങളെ സ്വാഗതം ചെയ്യുമ്പോഴും കമ്മിറ്റിയുടെ നടപടിക്രമങ്ങളേയും ഒഴിവാക്കലുകളേയും രൂക്ഷമായി വിമർശിച്ച് ഫെഫ്ക. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയിലെ വനിതകൾക്കു പറയാനുള്ളത് കമ്മിറ്റി കേട്ടില്ലെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ആരോപിച്ചു. ‘തിരഞ്ഞെടുത്ത’ കുറച്ചു പേരിൽനിന്നു മാത്രം മൊഴികളെടുത്തപ്പോൾ പ്രധാന സംഘടനകളുടെ പ്രതിനിധികളെ കമ്മിറ്റി ഒഴിവാക്കിയെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

കമ്മിറ്റിയുടെ പ്രവർത്തന കാലയളവിൽ ഫെഫ്കയുടെ വിവിധ യൂണിയനുകകളിലായി 600 ഓളം സ്ത്രീകൾ ഉണ്ടായിട്ടും കേവലം 9 പേരെ മാത്രമാണു ഹേമ കമ്മിറ്റി കേട്ടതെന്നും അദ്ദേഹം പറഞ്ഞു. പലരും തങ്ങൾക്ക് മുൻപാകെ വരാൻ ബുദ്ധിമുട്ട് കാണിച്ചു എന്നു പറയുന്ന കമ്മിറ്റി എന്തുകൊണ്ടാണ് സംഘടനാ നേതൃത്വവുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനോ പ്രശ്നപരിഹാരമുണ്ടാക്കാനോ ശ്രമിച്ചില്ല എന്നും ഫെഫ്ക ജനറൽ സെക്രട്ടറി ആരാഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന എല്ലാവരുടെയും പേരുകൾ പുറത്തു വരണമെന്ന നിലപാട് ആവർത്തിക്കുന്നു. 15 അംഗ പവർ ഗ്രൂപ്പാണ് സിനിമയെ നിയന്ത്രിക്കുന്നതെങ്കിൽ ആ 15 പേരുടെയും പേരുകൾ പുറത്തു വരണം. എന്തുകൊണ്ടാണു പവർഗ്രൂപ്പിലുള്ളവർ ആരൊക്കെയാണെന്ന് കമ്മിറ്റി വ്യക്തമാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പവർ ഗ്രൂപ്പ് എന്നത് കമ്മിറ്റിക്കു മുൻപാകെ സാക്ഷികളിൽ ചിലർ ബോധപൂർവം സ്ഥാപിച്ചെടുത്തതാണ് എന്നും അദ്ദേഹം ആരോപിച്ചു.

ജാതി മുറിച്ചുമാറ്റാൻ പേര് മാറ്റിയ നേതാവ്..,!! 1984 ൽ എസ്‌എഫ്‌ഐയുടെ ദേശീയ പ്രസിഡൻ്റ്..!! പിന്നെ കേന്ദ്ര കമ്മിറ്റിയംഗം, പൊളിറ്റ് ബ്യൂറോ അംഗം….!! സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു

‘‘കമ്മിറ്റി അന്വേഷിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു തീരുമാനിച്ച് അത് ഡബ്ല്യുസിസിക്ക് അയച്ചു കൊടുത്തപ്പോൾ എന്തുകൊണ്ടാണ് ഫെഫ്കയുടെ കാര്യത്തിൽ ഈ നടപടിക്രമം പാലിക്കാതിരുന്നത്? പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയുമായും ഈ കാര്യങ്ങൾ പങ്കിടാൻ കമ്മിറ്റി തയാറായില്ല. ഡബ്ല്യുസിസി അംഗങ്ങളുമായി രണ്ട് തവണ ഗ്രൂപ്പ് മീറ്റിങ് നടത്തിയ കമ്മിറ്റി എന്തുകൊണ്ടാണ് ഫെഫ്കയിലെ വിനിതാ അംഗങ്ങളെ ഇത്തരം മീറ്റിങ്ങുകളിൽ നിന്ന് ഒഴിവാക്കിയത്? കമ്മിറ്റിക്ക് കാണേണ്ടവരെ തിരഞ്ഞെടുത്തതിൽ മുൻവിധികളോ വ്യക്തമായ താൽപര്യങ്ങളോ പ്രവർത്തിച്ചതായാണ് ഞങ്ങൾ മനസിലാക്കുന്നത്’’–ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിൻ്റെ ഏഴാം ചിത്രം; കല്യാണി പ്രിയദർശൻ, നസ്‌ലിൻ നായികാ നായകന്മാർ

സ്വകര്യ ഭാഗങ്ങളിലും കണ്ണിലും മുളക് തേച്ചു..!! കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിവേൽപ്പിച്ചു…. നാല് മാസം തുടർച്ചയായി മദ്രസ അധ്യാപകൻ്റെ ക്രൂര പീഡനം… സഹിക്കാൻ കഴിയാതെ ഇറങ്ങിയോടിയെന്ന് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7