കാപട്യം നിറഞ്ഞവരാണ് ‘ഫെഫ്ക’യുടെ നേതൃത്വത്തിലുള്ളത്.., കുറ്റകരമായ മൗനം പാലിച്ചു…!! ഫെഫ്കയിൽ നിന്നും രാജിവച്ചുകൊണ്ട് ആഷിഖ് അബു

കൊച്ചി: സംവിധായകൻ ആഷിഖ് അബു സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്നും രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്നു ചൂണ്ടിക്കാട്ടിയാണു രാജി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ല. ഇതിനെതിരെ സംഘടനയ്ക്കുള്ളിൽ കടുത്ത അമർ‌ഷമുണ്ട്. അതിനിടെയാണ് ആഷിഖ് അബുവിന്റെ രാജി. ആഷിഖിന് പിന്തുണ അറിയിച്ച് കൂടുതൽ രാജി ഉണ്ടാകുമോയെന്നാണ് ആകാക്ഷ.

കാപട്യം നിറഞ്ഞവരാണ് ‘ഫെഫ്ക’യുടെ നേതൃത്വത്തിലുള്ളതെന്ന് ആരോപിച്ചാണ് ആഷിക് അബുവിന്റെ രാജി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരേ ശക്തമായ വിമര്‍ശനവുമായി ആഷിക് അബു രംഗത്ത് വന്നിരുന്നു. ഉണ്ണികൃഷ്ണന്റെ നിശബ്ദത സംഘടനയുടെ നിശബ്ദതയായി കാണരുത്. ഫെഫ്കയുടെ മൗനം ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും ആഷിക് അബു ആരോപിച്ചിരുന്നു. വേട്ടക്കാരുടെ കൂടെയാണ് ഈ സംഘങ്ങള്‍ എന്ന് തെളിയിക്കുന്നുവെന്നും ആഷിക് അബു കൂട്ടിച്ചേര്‍ത്തു.

സംഘടനയുടെ മൗനം ചര്‍ച്ചയായതോടെയാണ് ഇപ്പോള്‍ വിശദീകരണ കുറിപ്പ് പുറത്തുവിട്ടിട്ടുള്ളത്. സുരക്ഷിതമായിടത്ത് നിന്നുകൊണ്ട് ഗൗരവകരമായ വിഷയങ്ങളെപ്പറ്റിയൊന്നും പറയാതെ മനഃപൂര്‍വം ശ്രദ്ധ തിരിക്കാനുള്ള ശ്രമാണ് ഈ വിശദീകരണം. നയരൂപീകരണവും അടിസ്ഥാനസൗകര്യവുമാണ് പ്രധാന പ്രശ്‌നമെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാജപ്രതീതി സൃഷ്ടിക്കാനാണ് ഫെഫ്കയുടെ നേതൃത്വത്തിലുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്.

ഇ.പി ജയരാജൻ ശരിക്ക് കേട്ടോളൂ… ​’അവർ ചെയ്തതു കൊണ്ട് ഞങ്ങളും ചെയ്തു​’.. എന്ന് പറയരുത്..!!! മുകേഷിനെ സപ്പോർട്ട് ചെയ്തവർക്ക് കൃത്യമായ മറുപടിയുമായി ബൃന്ദ കാരാട്ട്…

മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നു..!! പരാജയമായതുകൊണ്ടാണ് രാജിവച്ചത്…!! മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ

2017-ല്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലൊരു അക്രമസംഭവം മലയാള സിനിമാമേഖലയില്‍ സംഭവിച്ചു. തൊഴിലാളി സംഘടനയുടെ നേതാവ് എന്ന് നിലയില്‍ ബി. ഉണ്ണികൃഷ്ണന്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ നമ്മുടെ മുന്നിലുണ്ട്. ചെറിയ കാര്യങ്ങളില്‍പോലും പരസ്യപ്രതികരണത്തിനെത്തുകയും മാധ്യമങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഇദ്ദേഹം ഈ വിഷയത്തില്‍ നിശബ്ദനാണ്. ഈ രൂപത്തിലുള്ള അരാഷ്ട്രീയ നിലപാടുകള്‍ എടുക്കുകയും പ്രബല ശക്തികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തിട്ടുള്ള ഉണ്ണികൃഷ്ണന്റെ നിശബ്ദത 21 സംഘടനകളുള്ള വലിയൊരു സമൂഹത്തെ ഉള്‍ക്കൊള്ളുന്ന ഫെഫ്കയുടെ നിശബ്ദതയായി കാണരുത്.

ഫെഫ്കയുടെ നിശബ്ദതയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴും ധീരമായ സത്യസന്ധതയുടെ വ്യാജപ്രതീതി സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഫെഫ്കയുടെ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നതിനെതിരെയും ആഷിഖ് വിമര്‍ശനം ഉന്നയിച്ചു. ‘ബി. ഉണ്ണികൃഷ്ണന്‍ ഒളിച്ചിരുന്ന എഴുതുകയല്ല വേണ്ടത്. ഇക്കാര്യം പൊതുസമൂഹത്തോട് പറയണം. ആരാണ് ഇവിടെ വ്യാജമായിട്ട് പ്രതീതി സൃഷ്ടിക്കുന്നതെന്ന്, ആരാണ് വ്യാജമായി ഇടതുപക്ഷക്കാരനായി ഇരിക്കുന്നതെന്നും വരുംദിവസങ്ങളില്‍ കാണാം. ബി. ഉണ്ണികൃഷ്ണന്റേത് കുറ്റകരമായ മൗനമാണ്. പത്രക്കുറിപ്പിലൂടെ ഒളിയമ്പുകളെയ്യുന്നതല്ല മര്യാദ. ഒരു തൊഴിലാളി സംഘടനയുടെ പ്രസക്തി വലുതാണ്. അവരാണ് അനിതിയ്ക്കെതിരേ പോരാടേണ്ടത്. പലപ്പോഴും ആരോണോ കുറ്റം ചെയ്യുന്നത്, അവര്‍ക്കൊപ്പം നിന്നുകൊണ്ട് തൊഴിലാളികളെ തെറ്റദ്ധരിപ്പിക്കുകയാണ്. വേട്ടക്കാരുടെ കൂടെയാണ് ഈ സംഘങ്ങള്‍ എന്ന് തെളിയിക്കുന്നു. സമാനതകളില്ലാത്ത ഒരു സംഭവമാണ് ഇവിടെ നടക്കുന്നത്. എല്ലാ ഭാഗത്ത് നിന്നും ഇടപെടലുകള്‍ നടക്കുന്നു. ഈ കുറ്റകരമായ മൗനം ഒന്നേ പറയുന്നുള്ളൂ. ഈ സംഘം വേട്ടക്കാര്‍ക്കൊപ്പമാണെന്ന്.

വിനയന്‍ ഉന്നയിച്ചിരിക്കുന്നത് തികച്ചും ന്യായമായ കാര്യമാണ്. പല സംഘടനകളും പിഴ അടച്ചതാണ്. 2002 മുതല്‍ ഞാന്‍ സിനിമ ജീവിതം തുടങ്ങിയതാണ്. ഈ പറയുന്ന കാര്യത്തിനൊക്കെ സാക്ഷിയുമാണ്. എന്തുകൊണ്ടാണ് മാക്ട പിളര്‍ന്നതെന്നും അത് എന്തിനാണ് പിളര്‍ത്തിയതെന്നും അറിയാം’, ആഷിക് അബു ആരോപിച്ചു.

വീട്ടിൽ വന്ന് ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു..!! ഒരു ഘട്ടത്തിലും ഞാൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല.., കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ല..!! കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

തിമിംഗലങ്ങളുടെ പേര് ഇപ്പോഴും ഇരുട്ടിലാണ്…!! ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിന്റെ ഫലമാണ് പുറത്തുവന്ന റിപ്പോർട്ട്… ചുരുക്കം ചില കടലാസുകളിൽ നിന്നാണ് കുറേ ബിംബങ്ങൾ പുറത്തേക്ക് തെറിച്ചു വീണത്…!!

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് അദ്ദേഹം തെളിയിക്കുകയാണെന്നും അദ്ദേഹത്തിന് പാർട്ടി ക്ലാസ് കൊടുക്കണമെന്നും ആഷിഖ് അബു നേരത്തെ പറഞ്ഞിരുന്നു. ഈ വിഷയം സംസാരിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണം. പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ മാത്രം ഒതുങ്ങുകയാണ് സജി ചെറിയാൻ. മന്ത്രിയെ തിരുത്താൻ പാർട്ടി തയാറാവണം. രഞ്ജിത്തിനെ പദവിയിൽ നിന്നു മാറ്റി നിർത്താന്‍ സർക്കാർ തയാറാവണമെന്നും നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും ആഷിഖ് അബു പറഞ്ഞു.

‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ മുതൽ ഈ വിഷയത്തിൽ ഇടതുപക്ഷ മന്ത്രിമാർക്ക് തന്നെ ആശയക്കുഴപ്പമുണ്ട്. സാംസ്കാരിക മന്ത്രി പറയുന്നത് സാമാന്യ ബുദ്ധിവച്ച് മനസ്സിലാകുന്നതല്ല. അദ്ദേഹം വലിയൊരു മൂവ്മെന്റിന് എതിരെ നിൽക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം.
സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഇതുവരെയുണ്ടായ പ്രസ്താവനകളൊന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചേർന്നു നിൽക്കാത്തതാണ്. പരാതി ഉന്നയിച്ച സ്ത്രീയും ഒരു ഇടതു സഹയാത്രികയാണ്. പരാതിക്കാരിയുടെ പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ ഒതുങ്ങുകയാണ് മന്ത്രി. മന്ത്രിയുടെ നിലപാടിനോട് ശക്തമായ പ്രതിഷേധമാണുള്ളത്.

രഥം താഴ്ന്നല്ലോ വാരരെ…!!! രക്ഷയില്ലാതെ ര‍ഞ്ജിത്തും രാജിവച്ചു… ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റി വീട്ടിലേക്ക് യാത്ര…!!! മന്ത്രിയുടെ സംരക്ഷണം പാളി…!!!

സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനല്‍ ..!!! മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് നടി രേവതി സമ്പത്ത്… മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു..!!

സിദ്ദിഖ് പുലര്‍ച്ചെ മോഹന്‍ലാലിന് രാജിക്കത്ത് കൈമാറി..!!! കേസെടുത്തേക്കും… വളരെ ചെറിയ പ്രായത്തിൽ സിദ്ദിഖ് ശാരീരികമായി പീഡിപ്പിച്ചു..!!! സിദ്ദിഖിൽനിന്ന് സുഹൃത്തുക്കള്‍ക്കും മോശം അനുഭവം ഉണ്ടായെന്ന് രേവതി സമ്പത്ത്

നഗ്ന ചിത്രങ്ങൾ അയച്ചു നൽകുമെന്ന് ഒരാഴ്ചയായി ഭീഷണി… പാകിസ്താനിൽ നിന്നാണ് സന്ദേശം എത്തിയത്…!!! ആരതി ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നു..; ലോൺ ആപ്പ് ഭീഷണിയുടെ കൂടുതൽ വിവരങ്ങൾ…

സജി ചെറിയാൻ വിചാരിച്ചാൽ ആരെയും സംരക്ഷിക്കാൻ പറ്റില്ല. ഈ വിഷയം സംസാരിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണമെന്നാണ് പറയാനുള്ളത്. സർക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല സജി ചെറിയാൻ പറയുന്നത്. രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് മന്ത്രി തെളിയിക്കുകയാണ്. അദ്ദേഹത്തിന് പാർട്ടി ക്ലാസ് കൊടുക്കണം. സർക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല ഇത്. ഒന്നു രണ്ടു പേർ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് ഞാനും ആശ്ചര്യപ്പെടുകയാണ്. അത് ഉടൻ തന്നെ തിരുത്തുമെന്നാണ് വിശ്വസിക്കുന്നത്.
രഞ്ജിത്തിനെ സർക്കാർ പദവിയിൽ നിന്ന് മാറ്റി നിർത്തണം. പരാതി കൊടുക്കാന്‍ നടി തയാറാകും. നടി പറഞ്ഞത് ആരോപണമല്ല, വെളിപ്പെടുത്തലാണ്’’–ആഷിഖ് അബു പറഞ്ഞു. ജഗദീഷിന്റെ വാക്കുകൾ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും സിദ്ദിഖ് നല്ല അഭിനേതാവാണെന്നും ഇന്നലെയും അദ്ദേഹം അഭിനയിക്കുന്നതാണ് കണ്ടതെന്നും ആഷിഖ് അബു പറഞ്ഞു.

കോഴി കൂവുന്നത് കാരണം പുലർച്ചെ ഉറങ്ങാൻ കഴിയുന്നില്ല…!!! ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു..!! ഷൊർണൂർ നഗരസഭയിൽ വീട്ടമ്മയുടെ പരാതിയിൽ ചർച്ച…,

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7