Tag: HEMA COMMITTEE REPORT

രണ്ടു മന്ത്രിമാർ, പ്രതിപക്ഷത്തിന്റേത് അടക്കം 14 എംഎൽഎമാർ, ചില നടന്മാർ, അഭിഭാഷകർ തുടങ്ങിയവർക്കെതിരെ മൊഴി നൽകുമെന്നാണ് പറഞ്ഞത്..!! ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെ യുവതി എത്തിയത് വിവാദമാകുന്നു

കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉൾപ്പെടെ ഏഴുപേർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെ ബന്ധു കൂടിയായ യുവതി രംഗത്തെത്തിയ സംഭവത്തിൽ ആരോപണ, പ്രത്യാരോപണങ്ങൾ കൊഴുക്കുന്നു. കൂടുതൽപ്പേർക്കെതിരെ അന്വേഷണ സംഘത്തിനു മൊഴി നൽകുന്നതു തടയാനുള്ള രാഷ്ട്രീയക്കളിയുടെ ഭാഗമാണു തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ എന്നു...

യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകൾ… വിശദമായ മൊഴിയും തെളിവുകളും ഇതിലുണ്ട്…!!! ഹേമ കമ്മിറ്റിയിൽ 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്…

കൊച്ചി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്‍കിയ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.ഇന്നലെ ചേർന്ന...

ലൈംഗിക ചൂഷണം അനുഭവിച്ച പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല.., അന്വേഷണ സംഘത്തെ ഇക്കാര്യം അറിയിച്ചു…!!! മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു…

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് മുന്നില്‍ തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തിന്റെ ദുരനുഭവങ്ങള്‍ പറഞ്ഞ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ്...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടി പാടില്ല.., സംസ്ഥാന സർക്കാരിന് ഇത്തരം കമ്മിറ്റി രൂപീകരിക്കാൻ അധികാരമില്ല..!! നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കരാണ്…!! മുതിർന്ന അഭിഭാഷകൻ കെ രാംകുമാർ മുഖേനെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഹൈക്കോടതി നിർണായക നീക്കങ്ങൾ ആരംഭിച്ചതിന് പിന്നാലെ ഹേമ കമ്മിറ്റിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. സംസ്ഥാന സർക്കാരിന് ഇത്തരം കമ്മിറ്റി രൂപീകരിക്കാൻ അധികാരമില്ലെന്ന് ഹർജിയിൽ പറയുന്നു. കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി പാടില്ലെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ...

ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ട്..? അന്വേഷണ സംഘത്തിന് റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറണം..!! സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് ഭയപ്പെടുത്തുന്ന നിഷ്ക്രിയത്വം.. ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും നിർദേശിച്ചു. ഇതിലെ വിവരങ്ങൾ പരിശോധിച്ചശേഷം കേസെടുക്കേണ്ട...

കാപട്യം നിറഞ്ഞവരാണ് ‘ഫെഫ്ക’യുടെ നേതൃത്വത്തിലുള്ളത്.., കുറ്റകരമായ മൗനം പാലിച്ചു…!! ഫെഫ്കയിൽ നിന്നും രാജിവച്ചുകൊണ്ട് ആഷിഖ് അബു

കൊച്ചി: സംവിധായകൻ ആഷിഖ് അബു സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്നും രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്നു ചൂണ്ടിക്കാട്ടിയാണു രാജി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം...

മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നു..!! പരാജയമായതുകൊണ്ടാണ് രാജിവച്ചത്…!! മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ

കൊച്ചി: മലയാള സിനിമാ രംഗത്ത് സ്ത്രീകൾ അനുഭവിക്കേണ്ടിവന്ന മോശം കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് നിരവധി നടിമാരാണ് ഇപ്പോൾ രംഗത്ത് എത്തുന്നത്. വൈശാലി, ഞാൻ ഗന്ധർവൻ എന്നീ സിനിമകളിലൂടെ പ്രശസ്തയായ നടി സുപർണ ആനന്ദിൻ്റെ വെളിപ്പെടത്തൽ ആണ് ഇപ്പോൾ വൈറലാകുന്നത്. മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് കയ്പേറിയ...

തിമിംഗലങ്ങളുടെ പേര് ഇപ്പോഴും ഇരുട്ടിലാണ്…!! ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിന്റെ ഫലമാണ് പുറത്തുവന്ന റിപ്പോർട്ട്… ചുരുക്കം ചില കടലാസുകളിൽ നിന്നാണ് കുറേ ബിംബങ്ങൾ പുറത്തേക്ക് തെറിച്ചു വീണത്…!!

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ തിമിംഗലങ്ങളുടെ പേര് ഇപ്പോഴും ഇരുട്ടിലാണെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. റിപ്പോർട്ടിന്മേൽ നാലര വർഷം സർക്കാർ അടയിരുന്നുവെന്നും ടി.പത്മനാഭൻ പരിഹസിച്ചു. ‘‘ഇരയുടെ ഒപ്പമാണ് സർക്കാർ എന്ന് പറയുന്നുണ്ടെങ്കിലും അത് അങ്ങനെയല്ല. ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിന്റെ ഫലമാണ് പുറത്തുവന്ന റിപ്പോർട്ട്. റിപ്പോർട്ടിലെ കുറേ...
Advertismentspot_img

Most Popular

G-8R01BE49R7