ഇ.പി ജയരാജൻ ശരിക്ക് കേട്ടോളൂ… ​’അവർ ചെയ്തതു കൊണ്ട് ഞങ്ങളും ചെയ്തു​’.. എന്ന് പറയരുത്..!!! മുകേഷിനെ സപ്പോർട്ട് ചെയ്തവർക്ക് കൃത്യമായ മറുപടിയുമായി ബൃന്ദ കാരാട്ട്…

ന്യൂഡൽഹി: മുകേഷ് വിഷയത്തിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സി.പി.എം വെബ്സൈറ്റിലെഴുതിയ ലേഖനത്തിലാണ് വിമർശനം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോൺഗ്രസ് നിലപാടിനെ വിമർശിക്കുന്നതിനിടെയാണ് സി.പി.എം നേതൃത്വത്തിനെതിരെയും ബൃന്ദ കാരാട്ട് രംഗത്തെത്തിയത്. മുകേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ ​’അവർ ചെയ്തതുകൊണ്ട് ഞങ്ങളും ചെയ്തു​’വെന്ന രീതിയിലുള്ള പ്രയോജനരഹിതമായ വാദത്തിൽ പിടിച്ച് തൂങ്ങരുതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ബലാത്സംഗക്കേസിലെ പ്രതിയായ എം മുകേഷ് എംഎല്‍എ തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളിക്കൊണ്ടാണ് ബൃന്ദ കാരാട്ട് രംഗത്ത് എത്തിയിരിക്കുന്നത്. യുഡിഎഫ് രാജി വച്ചില്ല.. അതു ചെയ്യാത്തതുകൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം ശരിയല്ല എന്ന് ബൃന്ദ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കുന്ന നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ ഇതിനെതിരായ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബലാത്സംഗ കേസിലെ പ്രതികളായ രണ്ട് എം.എൽ.എമാരെ സംരക്ഷിച്ച പാർട്ടിയാണ് കോൺഗ്രസ്. അവർക്ക് കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

മുകേഷ് രാജിവയ്ക്കില്ല..!! വനിതാ നേതാക്കളുടെ ആവശ്യം തള്ളി..!! പീഡനക്കേസിൽനിന്ന് സംരക്ഷിച്ച് സിപിഎം… കേസുകളുടെ പേരില്‍ രാജിവെക്കുന്ന കീഴ്വഴക്കമില്ല

ബ്ലെസ്സിയുടെ പേരിലും സന്ദേശങ്ങള്‍ വന്നതായി നടിയുടെ വെളിപ്പെടുത്തല്‍


ജയസൂര്യയുടെ കൈകൾ നമുക്ക് പിടിച്ചുമാറ്റാൻ പറ്റാൻ കഴിയാത്ത രീതിയിൽ ശക്തമായിരുന്നു..!!! ബാത്ത്റൂമിലേക്കുള്ള വഴിയില്‍ വച്ച് എന്നെ കയറിപ്പിടിച്ചു..!! രമ്യ നമ്പീശനൊക്കെ ഷൂട്ടിങ്ങിനുണ്ടായിരുന്നു… കൂടുതൽ വെളിപ്പെടുത്തലുകൾ

മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നു..!! പരാജയമായതുകൊണ്ടാണ് രാജിവച്ചത്…!! മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ

വീട്ടിൽ വന്ന് ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു..!! ഒരു ഘട്ടത്തിലും ഞാൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല.., കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ല..!! കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

മറ്റ് ഒരു സംസ്ഥാനത്തും സിനിമ മേഖലയിൽ ഇതുപോലൊരു റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. പശ്ചിമബംഗാൾ, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സിനിമ മേഖലകളിൽ നിന്ന് ഇത്തരമൊരു റിപ്പോർട്ട് വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. രാജ്യത്ത് മലയാള സിനിമയിൽ മാത്രമാണ് വുമൺ ഇൻ സിനിമ കളക്ടീവ് പോലൊരു സംഘടനയുണ്ടായത്. അവർ സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഹേമ കമ്മിറ്റി രുപീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെന്നും ബൃന്ദകാരാട്ട് പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി മുകേഷ് കൂടിക്കാഴ്ച നടത്തിയതിന് ശേഷം സിപിഎമ്മിൻ്റെ നിലപാടുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്തെത്തിയിരുന്നു. മുകേഷ് രാജി വയ്ക്കേണ്ടെന്ന നിലപാടാണ് ഉള്ളതെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. മുൻപ് ആരോപണം നേരിട്ട കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചാൽ മുകേഷും രാജിവയ്ക്കുമെന്നായിരുന്നു ജയരാജന്റെ പ്രതികരണം.
ആർക്കും പ്രത്യേക സംരക്ഷണം നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് രണ്ട് എം.എൽ.എമാർക്കെതിരെ പീഡനാരോപണം വന്നിട്ടും രാജിവച്ചില്ല. എല്ലാ എം.എൽഎമാർക്കും ഒരേ നിയമമാണ്. സർക്കാർ തെറ്റ് ചെയ്ത ആരെയും രക്ഷിക്കില്ല. കർക്കശമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ആയിരുന്നു ജയരാജൻ്റെ പ്രതികരണം.

ഒപ്പം കിടക്കാൻ ഭാര്യ സമ്മതിക്കുന്നില്ല, മറ്റൊരു മുറിയിൽ കിടക്കാൻ നിർബന്ധിക്കുന്നു..!!! ഒരുമിച്ച് കിടന്നാൽ ജീവനൊടുക്കുമെന്ന് ഭാര്യ..!! കോടതി ഇടപെട്ട് തീരുമാനത്തിലെത്തി

കതകിൽ മുട്ടിയവൻ ഇന്ന് കാറിൽ മുട്ടി…!!! ‘നിങ്ങൾ എന്നെ ഹേമ കമ്മിറ്റിയിൽ ചേർക്കും അല്ലേ’ മഞ്ജുപിള്ളയുടെ പോസ്റ്റ് വൈറലാകുന്നു

രാജി ആവശ്യപ്പെടുന്നെങ്കിൽ കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാരും ആദ്യം രാജിവയ്ക്കണം. കോടതിയുടെ നടപടികൾ വരട്ടെ. എല്ലാ എം.എൽ.എമാർക്കും ഒരേ നിയമമാണ് വേണ്ടത്. രണ്ട് എം.എൽ.എമാരും രാജിവച്ചാൽ മുകേഷും രാജിവയ്ക്കുമെന്നം ജയരാജൻ വ്യക്തമാക്കി.

അർജുൻ്റെ കുടുംബത്തെ സിദ്ധരാമയ്യ കൈവിട്ടില്ല…!! ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും; ഒരു കോടി രൂപ ചെലവ്… കർണാടക സർക്കാർ വഹിക്കും

ഇനിയും ആക്രമണം വരും.., നമ്മൾ ഒഴിയുന്നതാണ് നല്ലത്..!!! പുതിയ തലമുറ വരട്ടെയെന്നും മോഹൻ‌ലാൽ..!!! ആരോപണങ്ങൾക്കെതിരെ പോരാടണമെന്ന് ചിലർ.., ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്ന് ലാൽ

സി.പി.എം നേതൃത്വം നിലവിലെ സ്ഥിതിയിൽ മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന ധാരണയിലെത്തിയതായാണു വിവരം. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയായി ഏതെങ്കിലും ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഒരു എം.എൽ.എ രാജിവച്ചിട്ടില്ല. ഏറ്റവുമൊടുവിൽ കോൺഗ്രസ് നേതാക്കളായ എം. വിൻസെന്റ്, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെ ആരോപണം ഉയർന്നപ്പോഴും ഇവർ രാജിവച്ചിരുന്നില്ല എന്ന കാര്യമാണ് ജയരാജൻ ഇപ്പോൾ പറയുന്നത്. എന്നാൽ ബൃന്ദ കാരാട്ടിൻ്റെ നിലപാട് വളരെ വ്യക്തമായി ഇപ്പോൾ അറിയിച്ചിരിക്കുന്നു. സിപിഎമ്മിലെ സ്ത്രീകളെല്ലാം മുകേഷ് രാജിവയ്ക്കണെന്ന നിലപാടിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം പിണറായി വിജയൻ്റെ സംരക്ഷണം ലഭിക്കുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ തല്കാലം മുകേഷിനെതിരേ നടപടി എടുക്കില്ല എന്നുറപ്പാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7