കൊച്ചി: സിനിമാതാരം സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്. സിദ്ദിഖില്‍ നിന്ന് തന്റെ ചെറിയ പ്രായത്തില്‍ ലൈംഗികാതിക്രമം നേരിട്ടതായാണ് രേവതി ആരോപിക്കുന്നത്. 2019 മുതല്‍ രേവതി ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും രേവതി പറയുന്നു.
വ്യാജമെന്ന് കരുതിയ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും ചര്‍ച്ചയ്‌ക്കെന്ന പേരില്‍ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്‌തെന്നും രേവതി ആരോപിച്ചു. മോളേ എന്ന് വിളിച്ചാണ് സിദ്ദിഖ് തന്നെ സമീപിച്ചതെന്നും മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രേവതി സമ്പത്ത് വ്യക്തമാക്കി.
വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് വ്യക്തമാക്കയത്. ഇപ്പോഴത്തെ അമ്മ ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാന്‍ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് വ്യക്തമാക്കി.
വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് അയാള്‍ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങളെ ക്രിമിനല്‍ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കില്‍ ക്രിമിനല്‍ അല്ലേ. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തില്‍ അനുഭവിച്ചു.
പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കള്‍ക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ഉന്നതരായ പലരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കള്‍ പങ്കു വെച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് രേവതി സമ്പത്ത് പറഞ്ഞു.
കാർ നികുതി വെട്ടിപ്പു കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം…!!! നേരിട്ട് ഹാജരാകേണ്ട…
2019 മുതല്‍ താന്‍ ഇത് പൊതുസമൂഹത്തിന് മുന്നില്‍ ആവര്‍ത്തിച്ച് പറയുന്നതായും അതിനാല്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടതായും രേവതി പറഞ്ഞു. സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനല്‍ ആണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സിദ്ദിഖ് സംസാരിക്കുന്നത് കണ്ടു. അയാള്‍ പറയുന്നതെല്ലാം കള്ളമാണെന്നും രേവതി കൂട്ടിച്ചേര്‍ത്തു.
സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ സിദ്ദിഖിന് ക്രിമിനലിനെ കാണാം. അയാള്‍ കാരണം തനിക്ക് നഷ്ടപ്പെട്ടത് തന്റെ സ്വപ്നങ്ങളാണ്. തന്റെ മാനസികാരോഗ്യം ആണ്. സഹായം ചോദിച്ച് താന്‍ മുട്ടിയ വാതിലുകള്‍ ഒന്നും തുറന്നില്ല. മാതാപിതാക്കള്‍ മാത്രമേ അക്കാലത്ത് ഒപ്പമുണ്ടായിരുന്നുള്ളൂവെന്നും രേവതി പറഞ്ഞു.