മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുമ്പിലെത്തിയെന്ന് സിദ്ദിഖ്..!! ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല.., ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ലെന്നും ജോമോൾ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ജോമോൾ. ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ലെന്നും ജോമോൾ പറഞ്ഞു. എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. റിപ്പോർട്ടിലുള്ള പ്രമുഖർ ആരെന്ന് അറിയില്ല.

എന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല. കൂടെ സഹകരിച്ചാൽ മാത്രമേ ചാൻസ് തരുകയുള്ളുവെന്ന് ആരും പറഞ്ഞിട്ടില്ല. എന്നും ഇരകൾക്ക് ഒപ്പമെന്നും ജോമോൾ പറഞ്ഞു. ഒരു പ്രമുഖ നടി പറയുന്നു മാറ്റിനിർത്തിയിട്ടുണ്ട് എന്ന അങ്ങനെയെങ്കിൽ ഒരു സമയത്ത് എനിക്കും അവാർഡുകൾ കിട്ടിയിട്ടുണ്ട് ഞാനും മാറി നിന്നുവെന്നും ജോമോൾ പറഞ്ഞു.

കാർ നികുതി വെട്ടിപ്പു കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം…!!! നേരിട്ട് ഹാജരാകേണ്ട…

ജോമോൾ ചരിത്രം മനസിലാക്കണം, ഒപ്പമുള്ളവരുടെ അവസ്ഥ കൂടെ മനസിലാക്കണം..!!! ഇച്ഛാശക്തിയുള്ള വ്യക്തിയാണ് സർക്കാരിൻ്റെ തലപ്പത്ത് ഇരിക്കുന്നതെങ്കിൽ നടപടിയെടുക്കുമെന്ന് ദീദി ദാമോദരൻ

മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്..!!! ഷൂട്ടിങ്ങിനിടെ കാലിന് പരുക്കേറ്റ നടി 5.75 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

കുളത്തിന് സമീപം എത്തിച്ച് ബലാത്സംഗം ചെയ്തു..!! രക്ഷാബന്ധൻ ആഘോഷത്തിനിടെ ആദിവാസി യുവതിക്ക് സംഭവിച്ചത്…

എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു.., 22 എന്ന് പറഞ്ഞപ്പോൾ പേപ്പർ കെട്ട് എടുത്ത് എറിഞ്ഞു..!!! അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല: പക്ഷേ ‘സിനിമ ഞാന്‍ ചെയ്യുമെന്ന് സുരേഷ് ഗോപി

അതേസമയം ‘അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വർഷം മുമ്പ് റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചർച്ചയിൽ അന്ന് പങ്കെടുത്തതെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു.

തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്. സിനിമയില്‍ പവർ ഗ്രൂപ്പ് ഉണ്ടോ എന്ന്അറിയില്ല. എൻ്റെ ജീവിതത്തിൽ അത്തരമൊരു പവർ ഗ്രൂപ്പിനെ പറ്റി അറിയില്ല. രണ്ട് കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേർത്ത് ഒരു ഹൈ പവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവർ ഗ്രൂപ്പും മാഫിയവും സിനിമ മേഖലയില്‍ ഇല്ലെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2006 ൽ നടന്ന സംഭവത്തെ പറ്റി ഒരു പരാതി മുമ്പ് കിട്ടിയിരുന്നു. അത് ഒഴിവാക്കാന്‍ പാടില്ലായിരുന്നു. അതിൽ ഇനി എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ആലോചിക്കും. അത് മാത്രമാണ് അമ്മയ്ക്ക് കിട്ടിയ ഏക പരാതിയെന്നും സിദ്ദിഖ് പ്രതികരിച്ചു. ഞങ്ങളുടെ പല അംഗങ്ങളെയും ഹേമ കമ്മിറ്റി വിളിച്ചിട്ടില്ല.

മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുമ്പിലെത്തി. അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതൽ ചോദിച്ചത് എന്നാണ് പറഞ്ഞത്. മുമ്പ് മീറ്റിംഗ് നടക്കുമ്പോൾ റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

നടന്മാർക്കും രക്ഷയില്ലാത്ത മലയാള സിനിമ..!!! 15 പേരടങ്ങുന്ന മാഫിയക്ക് പൂർണ നിയന്ത്രണം…!! പരാതി നൽകിയത് കൂടുതലും പുരുഷന്മാർ..!! നിർമാതാക്കളുടെ ആധിപത്യം ഇപ്പോഴില്ല. നടൻമാരാണ് ഭരിക്കുന്നത്..

ചില പൊലീസുകാർക്ക് എംഎൽഎമാരെയും മന്ത്രിമാരെയും പുച്ഛം..!!! ഇയാൾ മുഖ്യമന്ത്രിയെയും തള്ളിപ്പറയും.., ആ സംസ്കാരത്തിന്റെ ഉടമയാണ്…!! മാപ്പ് പറയുന്നതിന് പകരം എസ്.പിയെ വീണ്ടും പരിഹസിച്ച് പി.വി. അൻവർ…

pathram desk 1:
Leave a Comment