മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്..!!! ഷൂട്ടിങ്ങിനിടെ കാലിന് പരുക്കേറ്റ നടി 5.75 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ നടി ശീതൾ തമ്പി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ മഞ്ജു വാരിയർക്കും മുവി ബക്കറ്റിലെ പാർട്നറായ ബിനീഷ് ചന്ദ്രനും നോട്ടിസ് അയച്ചു. ഒരു മാസത്തിനുള്ളിൽ 5.75 കോടി നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടിസിൽ‍ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ശീതളിന്റെ കാലിന് ഗുരുതര പരുക്കേറ്റിരുന്നു.

ഇന്നു റീലീസായ ‘ഫൂട്ടേജ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയാണ് പരുക്കേറ്റത്. മഞ്ജു വാരിയർക്കു പങ്കാളിത്തമുള്ള മൂവീ ബക്കറ്റ് എന്ന നിർമാണ കമ്പനിയാണ് സിനിമയുടെ നിർമാതാക്കളിൽ ഒരാൾ. ഓഗസ്റ്റ് 2ന് റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും വയനാട് ദുരന്തം മൂലം റിലീസ് ചെയ്യുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നതും മഞ്ജു വാരിയറാണ്.

മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുമ്പിലെത്തിയെന്ന് സിദ്ദിഖ്..!! ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല.., ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ലെന്നും ജോമോൾ

പാർവതിക്ക് മന്ത്രി രാജേഷിൻ്റെ മറുപടി..!! ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് ആര് പറഞ്ഞു…? പിണറായി സർക്കാരിൻ്റെ ധീര നിലപാടിൻ്റെ ഫലമാണ് ഈ റിപ്പോർട്ട്..!!

ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന യുവതി പുലർച്ചെ നാലു മണിയോടെയാണ് എത്തിയത്..!! നഗരമധ്യത്തില്‍ പ്രതിശ്രുത വധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍

നായാട്ട്, തിരികെ, ഇരട്ട തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ശീതൾ തമ്പി. 2023 മേയ് 20 മുതൽ 19 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ആവശ്യപ്പെട്ടിരുന്നത്. അഞ്ചടി താഴ്ചയിലേക്ക് ചാടുന്ന ഒരു രംഗം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടാണ് ശീതൾ കാര്യങ്ങൾ വിശദീകരിക്കുന്നത്. ജൂൺ 9നായിരുന്നു ഇതിന്റെ ചിത്രീകരണം. ചാടി വീഴുന്ന ഭാഗത്തായി ഒരു ഫോം ബെഡ്ഡാണ് വിരിച്ചിരുന്നത്. ആദ്യ ചാട്ടത്തിൽ തന്നെ ബെഡ് സുരക്ഷിതമല്ലെന്ന് ക്രൂവിനെ അറിയിച്ചിരുന്നു. 3–4 തവണ ചാടിയിട്ടും വീണ്ടും ചാടണമെന്ന് ആവശ്യപ്പെട്ടതോടെ ചാടി. എന്നാൽ ഈ സമയത്ത് ബെഡ് ഒരു വശത്തക്ക് നീങ്ങിപ്പോവുകയും അതിനു താഴെയുണ്ടായിരുന്ന കല്ലിനിടയിലേക്ക് തന്റെ കാൽ കുടുങ്ങിപ്പോവുകയുമായിരുന്നു.

എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു.., 22 എന്ന് പറഞ്ഞപ്പോൾ പേപ്പർ കെട്ട് എടുത്ത് എറിഞ്ഞു..!!! അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല: പക്ഷേ ‘സിനിമ ഞാന്‍ ചെയ്യുമെന്ന് സുരേഷ് ഗോപി

തുടർന്ന് തന്നെയുമെടുത്ത് സിനിമ പ്രവർത്തകർ കാട്ടിലേക്ക് ഓടിയപ്പോൾ കാൽ അനക്കാതെ വയ്ക്കാൻ പോലുമുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അവർ പറയുന്നു. ചിമ്മിനി വനത്തിനുള്ളിൽ സംഘട്ടന രംഗമാണ് ചിത്രീകരിച്ചിരുന്നത് എങ്കിൽ പോലും പ്രദേശത്തെങ്ങും ഒരു ആംബുലൻസ് പോലും ഇല്ലായിരുന്നു എന്നും അവർ പറയുന്നു. ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളും സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ യാതൊരു സുരക്ഷയും ഒരുക്കാതെയായിരുന്നു സിനിമയുടെ ചിത്രീകരണമെന്നും അതിന്റെ ഫലമാണ് തന്റെ കാലിന് സംഭവിച്ചതെന്നും അവർ പറയുന്നു.

നഗ്ന ചിത്രങ്ങൾ അയച്ചു നൽകുമെന്ന് ഒരാഴ്ചയായി ഭീഷണി… പാകിസ്താനിൽ നിന്നാണ് സന്ദേശം എത്തിയത്…!!! ആരതി ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നു..; ലോൺ ആപ്പ് ഭീഷണിയുടെ കൂടുതൽ വിവരങ്ങൾ…

കാലിന്റെ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ ആദ്യം സമീപിച്ച രണ്ട് ആശുപത്രികളും സ്വീകരിച്ചില്ല. തുടർന്ന് ഒരാശുപത്രിയിലും പിന്നീട് എറണാകുളത്തെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് രണ്ടു ശസ്ത്രക്രിയ കാലിന് വേണ്ടി വന്നു. അപകടമുണ്ടായി ഒരു മാസത്തിനു ശേഷം, ജൂലൈ 8നു മാത്രമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തത്. ആശുപത്രി ബില്ലായ 8.13 ലക്ഷം രൂപ നിര്‍മാണ കമ്പനിയാണ് അടച്ചതെന്നും ശീതൾ പറയുന്നു.

മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവര്‍ ടീമിന്റെ ലിസ്റ്റ് പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്..!! എങ്ങനെ പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന നല്ലൊരു ‘സ്റ്റഡി ക്ലാസ്’ ആണ് ഈ റിപ്പോര്‍ട്ട്…

ഇതിനു ശേഷം 2023 നവംബർ മാസം വരെ 1.80 ലക്ഷം രൂപ തുടർ ചികിത്സക്കായി നൽകി. തനിക്ക് ഇപ്പോഴും സാധാരണ പോലെ കാൽ കുത്തി നടക്കാൻ സാധിക്കുന്നില്ല. കാലിൽ ആങ്കിൾ ബ്രേസ് എല്ലാ സമയത്തും ധരിക്കണം. ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട വിധത്തിൽ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. കുറച്ചു നേരം പോലും നിന്നുകൊണ്ടുള്ള ജോലികൾ ചെയ്യാൻ സാധിക്കുന്നില്ല. കാലിന് സമയാസമയങ്ങളിൽ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചലച്ചിത്ര നടിയാകാൻ ആഗ്രഹിച്ചിരുന്ന തനിക്ക് ഇന്ന് അത്തരമൊരു കരിയർ തന്നെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ്. ഇപ്പോൾ കാനഡയിൽ ഇരുന്നു കൊണ്ടു ചെയ്യാവുന്ന ഒരു അഡ്മിനിസ്ട്രേറ്റീവ് ജോലി ചെയ്യുകയാണ് താൻ.

താൻ നേരിട്ട വിഷമങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മഞ്‍ജു വാരിയർ ഉൾപ്പെടെ ഉറപ്പു തന്നിരുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷൻ പരിപാടികളിലും പങ്കെടുത്തിരുന്നു. എന്നാൽ തനിക്കുള്ള പണം നൽകുന്ന കാര്യത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് എന്നും ശീതൾ പറയുന്നു. അതിനാൽ 30 ദിവസത്തിനുള്ളിൽ 5.75 കോടി രൂപ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സിവില്‍, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് അഭിഭാഷകൻ വഴി അയച്ച നോട്ടിസിൽ പറഞ്ഞിരിക്കുന്നത്.

ഇൻസ്റ്റഗ്രാം വഴി 13കാരിയെ പരിചയപ്പെട്ടു.., മുംബയിലും, ഗുജറാത്തിലും കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തു..!! 21കാരൻ അറസ്റ്റിൽ

Sheethal Thampi Sues Manju Warrier Demands ₹5.75 Crore for Footage MOVIE Set Injury
Manju Warrier Kerala News Malayalam Movie Latest News SHEETHAL THAMPI

pathram desk 1:
Related Post
Leave a Comment