കാർ നികുതി വെട്ടിപ്പു കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം…!!! നേരിട്ട് ഹാജരാകേണ്ട…

കൊച്ചി : ആഡംബര കാർ നികുതി വെട്ടിപ്പു കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഹൈക്കോടതി സുരേഷ് ഗോപിയെ ഒഴിവാക്കി. കേസിൽ വിടുതൽ‍ ഹർജി തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതിരെ, സുരേഷ് ഗോപി സമർപ്പിച്ച റിവിഷൻ പെറ്റീഷനിലാണ് ജസ്റ്റിസ് സി.ജയചന്ദ്രന്റെ ഉത്തരവ്.

2010 ജനുവരിയിൽ എറണാകുളത്ത് നിന്ന് വാങ്ങിയ രണ്ട് ആഡംബര കാറുകൾ വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു എന്ന കേസുമായി ബന്ധപ്പെട്ടാണു ഹൈക്കോടതിയിലെ കേസ്. പുതുച്ചേരിയിൽ ഇല്ലാത്ത വിലാസത്തിൽ വ്യാജരേഖയുണ്ടാക്കി സംസ്ഥാന സർക്കാരിലേക്ക് കിട്ടേണ്ട നികുതിപ്പണമായ 18 ലക്ഷം രൂപ വെട്ടിച്ചെന്നാണു കേസ്.


മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുമ്പിലെത്തിയെന്ന് സിദ്ദിഖ്..!! ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല.., ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ലെന്നും ജോമോൾ

ഡാം പൊട്ടിയാല്‍ കോടതി ഉത്തരം പറയുമോ? നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല; സുരേഷ് ഗോപി

എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു.., 22 എന്ന് പറഞ്ഞപ്പോൾ പേപ്പർ കെട്ട് എടുത്ത് എറിഞ്ഞു..!!! അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല: പക്ഷേ ‘സിനിമ ഞാന്‍ ചെയ്യുമെന്ന് സുരേഷ് ഗോപി

നേരത്തെ ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി സുരേഷ് ഗോപിയോട് നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. ഇതിനൊപ്പം, എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി, ഏപ്രിലിൽ വിടുതൽ ഹർജി തള്ളുകയും ചെയ്തിരുന്നു.

pathram desk 1:
Related Post
Leave a Comment