കൊച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്ന് തരൂർ പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ എക്‌സിലൂടെയാണ് തരൂരിന്റെ പ്രതികരണം.
“ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 56.66 ശരാശരിയുള്ള, വിജയ് ഹസാരെയിൽ ഉയർന്ന സ്‌കോർ 212* നേടിയിട്ടുള്ള ഒരു ബാറ്റ്‌സ്മാന്റെ കരിയർ ക്രിക്കറ്റ് മേധാവികളുടെ ഈഗോയാൽ നശിക്കുന്നു”വെന്ന് ശശി തരൂർ കുറിച്ചു. വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത് ഇന്ത്യൻ ടീമിലെത്തുന്നതിന് സഞ്ജുവിന് തിരിച്ചടിയായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരള ടീമിൽനിന്നും സഞ്ജുവിനെ ഒഴിവാക്കിയിരുന്നു.
ചെകുത്താൻ മനസാണെന്നു വാദിച്ചത് വെറുതെയല്ല… കൊലയ്ക്ക് നാലുമാസത്തെ ആസൂത്രണം…, വിശ്വാസം ജനിപ്പിക്കാൻ താലി കെട്ടിച്ചു…, പല പ്രാവശ്യം ലൈംഗിക ബന്ധത്തിലേർപ്പെട്ടു…, പൂർണമായി തനിക്കനുകൂലമാക്കിയ ശേഷം കൊലപാതകം… പബ്ലിക് പ്രൊസിക്യൂട്ടർ
മുഷ്താഖ് അലി- വിജയ് ഹസാരെ ട്രോഫി ടൂർണമെന്റുകൾക്കിടയിലുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ തനിക്ക് കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച് കെസിഎയ്ക്ക് സഞ്ജു മുൻകൂട്ടി കത്തെഴുതിയിരുന്നുവെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. എന്നിട്ടും കേരള ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കി. ഇതോടെ ഇന്ത്യൻ ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയെന്നും തരൂർ വ്യക്തമാക്കി. സഞ്ജുവിനെ പുറത്താക്കി കേരളം വിജയ് ഹസാരെ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പോലും എത്തില്ലെന്ന് കെസിഎ മേധാവികൾ ഉറപ്പാക്കിയെന്നും തരൂർ കുറിച്ചു.
Leave a Comment