എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു.., 22 എന്ന് പറഞ്ഞപ്പോൾ പേപ്പർ കെട്ട് എടുത്ത് എറിഞ്ഞു..!!! അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല: പക്ഷേ ‘സിനിമ ഞാന്‍ ചെയ്യുമെന്ന് സുരേഷ് ഗോപി

സുരേഷ് ഗോപി കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’. ചിത്രീകരണം സെപ്റ്റംബര്‍ ഒന്നിന് തുടങ്ങുന്ന ചിത്രത്തില്‍, സുരേഷ് ഗോപി ആറാം തിയതിയോടു കൂടി ചേരും. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍വച്ചാണ് സുരേഷ് ഗോപി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സിനിമ ഞാന്‍ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല. പക്ഷേ സെപ്റ്റംബര്‍ ആറാം തിയതി ഞാന്‍ ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. എല്ലാവരുടെയും ആശീര്‍വാദം ഉണ്ടാകണം. ഏതാണ്ട് 20, 22 സിനിമകളുടെ സ്‌ക്രിപ്റ്റ് ആര്‍ത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു. 22 എണ്ണമെങ്കിലും ചെയ്യേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ആ പേപ്പറ് കെട്ട് അങ്ങനെ അങ്ങ് എടുത്ത് സൈഡിലേക്ക് എറിഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ െസപ്റ്റംബര്‍ ആറിന് ഇങ്ങോട്ടു പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയില്‍ നിന്നുള്ള മൂന്നോ നാലോ പേര്‍ക്കൊരു ക്യാബിന്‍ ഞാനോ നിര്‍മാതാവോ എടുത്ത് കൊടുക്കണം. ഇനി അതിന്റെ പേരില്‍ പറഞ്ഞയയ്ക്കുമെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. തൃശൂരുകാരെ എനിക്ക് കൂടുതല്‍ പരിഗണിക്കാന്‍പറ്റും. ഞാന്‍ ഇതൊന്നും ആഗ്രഹിച്ചതുമല്ല, മോഹിച്ചതുമല്ല. എന്റെ വിജയം ഒരു ചരിത്രമാണെന്ന് അവര്‍ പറഞ്ഞു. അതിന്റെ മഹത്വം പറഞ്ഞപ്പോള്‍ എനിക്ക് വഴങ്ങേണ്ടിവന്നു. ഞാന്‍ എന്നും എന്റെ നേതാക്കളെ അനുസരിക്കും. സിനിമ എനിക്കു പാഷനാണ്. അതില്ലെങ്കില്‍ ഞാന്‍ ചത്തുപോകും.’ സുരേഷ് ഗോപി പറഞ്ഞു.

നിങ്ങൾ എന്താണെന്ന് 2018ൽ തന്നെ മനസ്സിലാക്കിയതാണ്…, ഇനി ബംഗാളികളും മനസ്സിലാക്കട്ടെ..!! നല്ലൊരു ക്രിക്കറ്റ് താരമായതുകൊണ്ടു മാത്രം നല്ലൊരു മനുഷ്യനാകണമെന്നില്ല..!!! ഗാംഗുലിക്കെതിരേ ഷമിയുടെ മുൻ ഭാര്യ

‘ചതിയന്‍ ടി.എന്‍. പ്രതാപനെ മലബാറിന് വേണ്ട; തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍…!! കോണ്‍ഗ്രസ് പോരാളികളികളുടെ ഫ്ളക്സ് ബോര്‍ഡുകള്‍

നഗ്ന ചിത്രങ്ങൾ അയച്ചു നൽകുമെന്ന് ഒരാഴ്ചയായി ഭീഷണി… പാകിസ്താനിൽ നിന്നാണ് സന്ദേശം എത്തിയത്…!!! ആരതി ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നു..; ലോൺ ആപ്പ് ഭീഷണിയുടെ കൂടുതൽ വിവരങ്ങൾ…

മാത്യു തോമസ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ഒറ്റക്കൊമ്പന്‍. 2020ഡല്‍ പ്രഖ്യാപിച്ച ചിത്രം പിന്നീട് മുടങ്ങിപ്പോയിരുന്നു. 250ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയില്‍ നേരത്തെ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു. തുടര്‍ന്ന് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ കടുവയുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രം കോടതി കയറി. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ക്യാമറ ഷാജികുമാര്‍. സംഗീത സംവിധാനം: ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ഗാനരചന: അനില്‍ ലാല്‍. നിര്‍മാണം ടോമിച്ചന്‍ മുളകുപാടം.

സുരേഷ് ഗോപിയെ കൂടാതെ ബിജു മേനോന്‍, മുകേഷ്, വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിയിരിക്കും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.

‘Ottakkomban’ Shooting Begins September 1st
Suresh Gopi Malayalam Movie Malayalam Movie News

pathram desk 1:
Related Post
Leave a Comment