കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിമരുന്നിനു അടിമയായിരുന്ന മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ആഷിക്കിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഇതിനിടെ ഷക്കീലയുടെ വീട്ടിലെത്തിയാണ് ആഷിക് സുബൈദയെ വെട്ടിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. അടുത്തുള്ള വീട്ടിൽനിന്നും കൊടുവാൾ വാങ്ങിയാണ് ഇയാൾ ആക്രമണം നടത്തിയത്.
കഴുത്ത് ഏറെക്കുറെ അറ്റനിലയിൽ അയൽക്കാരാണ് സുബൈദയെ താമരശേരി ആശുപത്രിയിൽ എത്തിച്ചത്. ആഷിക് ലഹരിക്കടിമയാണെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ ആഷിക്കിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
എഴുതാനും വായിക്കാനും അറിയാത്ത നബീസ എങ്ങനെ ആത്മഹത്യാ കുറിപ്പെഴുതും?… കൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച മുടിയും പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ശേഖരിച്ച മുടിയും ഒന്ന്…, വയറ്റിലുണ്ടായിരുന്ന വിഷവും കുടിപ്പിച്ച വിഷവും ഒന്ന്.., ചെറുമകനേയും ഭാര്യയേയും കുരുക്കിയത് ശാസ്ത്രീയ തെളിവുകൾ… കൊലപാതകം മോഷണവിവരം പുറത്തുവരാതിരിക്കാൻ
Leave a Comment