ചില പൊലീസുകാർക്ക് എംഎൽഎമാരെയും മന്ത്രിമാരെയും പുച്ഛം..!!! ഇയാൾ മുഖ്യമന്ത്രിയെയും തള്ളിപ്പറയും.., ആ സംസ്കാരത്തിന്റെ ഉടമയാണ്…!! മാപ്പ് പറയുന്നതിന് പകരം എസ്.പിയെ വീണ്ടും പരിഹസിച്ച് പി.വി. അൻവർ…

മലപ്പുറം: എസ്‌പി എസ്.ശശിധരനെ വിമർശിച്ചതിന് മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തെ പരിഹസിച്ച് നിലമ്പൂർ എംഎൽഎ പി.വി.അൻവർ. മാപ്പ് പറയില്ലെന്ന് പറഞ്ഞത് കൂടാതെ ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും’ സമൂഹമാധ്യമത്തിൽ അൻവർ പരിഹസിച്ചു.

എസ്‌പി എസ്.ശശിധരന്‍ നമ്പർവൺ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും അൻവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം നല്ല ഓഫിസറല്ലെന്നും പൂജ്യം മാർക്കാണ് അദ്ദേഹത്തിന് ഇടാനുള്ളതെന്നും വിമർശിച്ചു. മലപ്പുറത്തെ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് എസ്‌പിയെ അന്‍വർ വിമർശിച്ചത്. എസ്‌പി വേദിയിലിരിക്കുമ്പോഴായിരുന്നു വിമർശനം. സർക്കാർ ഭവനപദ്ധതിക്ക് മണ്ണെടുക്കാൻ അനുവദിക്കാത്തതും, പെറ്റിക്കേസുകൾ വർധിപ്പിച്ചതും, തന്റെ പാർക്കിലെ മോഷ്ടാക്കളെ പിടിക്കാത്തതുമാണ് എംഎൽഎയെ ചൊടിപ്പിച്ചത്.

ഏത് പൊട്ടനും കണ്ടുപിടിക്കാൻ കഴിയില്ലേ…? ഇങ്ങനെയുണ്ടോ പൊലീസ്..? 10 ലക്ഷത്തിന് കക്കൂസ് ഉണ്ടാക്കും…!!! അവനവിടെ ഇരിക്കട്ടെ എന്നു വിചാരിച്ചിട്ടാണ് വരാതിരുന്നത് എങ്കിൽ.., എസ്.പി.യെ അധിക്ഷേപിച്ച് പി.വി. അൻവർ

നടിമാർ ലൈംഗിക ചൂഷണം നേരിടുന്നതായി കേട്ടിട്ടു പോലുമില്ല…!! നടന്മാർക്കെതിരേ മൊഴി നൽകാതിരുന്ന പ്രമുഖ നടി….!! അവർക്ക് തുടർന്നും അവസരം ലഭിച്ചു..

നഗ്ന ചിത്രങ്ങൾ അയച്ചു നൽകുമെന്ന് ഒരാഴ്ചയായി ഭീഷണി… പാകിസ്താനിൽ നിന്നാണ് സന്ദേശം എത്തിയത്…!!! ആരതി ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നു..;

എല്ലാ ഐപിഎസുകാരെയും വിമർശിച്ചിട്ടില്ലെന്നും നിരവധി മികച്ച ഐപിഎസ് ഉദ്യോഗസ്ഥരുണ്ടെന്നും അന്‍വർ പറഞ്ഞു. ‘‘ ‌മാപ്പ് പറയുന്നത് എന്തിനാണ്. തെറ്റ് ബോധ്യപ്പെടുമ്പോഴാണ് മാപ്പ് പറയുന്നത്. ഞാൻ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിേയഷൻ പറയുമെന്ന് തോന്നുന്നില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ കാര്യങ്ങൾ അറിയാതെയാണ്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. എസ്‌പിയാണ് ജനങ്ങളോട് മാപ്പ് പറയേണ്ടത്. എസ്‌പി വന്ന നാൾ മുതൽ കാണിക്കുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കില്ല’’–അൻവർ പറഞ്ഞു.

കുളത്തിന് സമീപം എത്തിച്ച് ബലാത്സംഗം ചെയ്തു..!! രക്ഷാബന്ധൻ ആഘോഷത്തിനിടെ ആദിവാസി യുവതിക്ക് സംഭവിച്ചത്…

ചില പൊലീസുകാർക്ക് എംഎൽഎമാരെയും മന്ത്രിമാരെയും പുച്ഛമാണ്. അങ്ങനെ ഒരു സംസ്കാരം വളർന്നു വരുന്നുണ്ട്. ജനങ്ങൾ തിരഞ്ഞെടുക്കുന്നവർ പണി നോക്കട്ടെ, ഞങ്ങളാണ് വലുത് എന്ന സംസ്കാരം പൊലീസിൽ വളർത്തിയെടുക്കുന്നു. അതിൽ പ്രധാനിയാണ് ഇദ്ദേഹം. അത് അംഗീകരിക്കാൻ കഴിയില്ല. ജനപ്രതിനിധികളെ ബഹുമാനിക്കണം. ഇയാൾ ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയെയും തള്ളിപ്പറയും. ആ സംസ്കാരത്തിന്റെ ഉടമയാണ്. എസ്‌പി എസ്.ശശിധരൻ പല മുതിർന്ന ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുകയാണ്. ജില്ലയിലെ സംവിധാനത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് കൊടുക്കുന്നത്. കീഴ്‌ജീവനക്കാരെ കണ്ണീർ കുടിപ്പിക്കുന്നു. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. പറയേണ്ട ഘട്ടമെത്തുമ്പോൾ പറയുമെന്നും പി.വി.അൻവർ പറഞ്ഞു.

Nilambur MLA Stands Firm: SP Sasidharan Should Apologize, Not Me
Kerala News Malappuram News PV Anvar Kerala Police Pinarayi Vijayan

pathram desk 1:
Related Post
Leave a Comment