നടന്മാർക്കും രക്ഷയില്ലാത്ത മലയാള സിനിമ..!!! 15 പേരടങ്ങുന്ന മാഫിയക്ക് പൂർണ നിയന്ത്രണം…!! പരാതി നൽകിയത് കൂടുതലും പുരുഷന്മാർ..!! നിർമാതാക്കളുടെ ആധിപത്യം ഇപ്പോഴില്ല. നടൻമാരാണ് ഭരിക്കുന്നത്..

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ 10–15 പേരടങ്ങുന്ന ഒരു മാഫിയയുടെ കൈപ്പിടിയിലാണെന്ന വിവരങ്ങൾ ആണ് പുറത്തുവരുന്നത്. മറ്റു നടൻമാർക്കും നടിമാർക്കും ഈ മാഫിയ വിലക്കേർപ്പെടുത്തി ദ്രോഹിക്കുകയാണെന്നും റിപ്പോർട്ടിലൂടെ വ്യക്തമാകുന്നു. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷൻമാരാണ് ഈ പരാതി ഉന്നയിച്ചത്. നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളുമായി കൂടി പ്രവർത്തിക്കുന്ന ചില നടൻമാർ സിനിമയിൽനിന്നു പരമാവധി കീർത്തിയും പണവും നേടിയെടുത്തു. അതുവഴി സിനിമാ മേഖലയുടെ പൂർണ നിയന്ത്രണം ഇവർ കയ്യടക്കിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രശസ്തരായ നടൻമാരെ അടക്കം പലരെയും ഇൗ സംഘം സിനിമയിൽനിന്നു വിലക്കി. ഈ പവർ ഗ്രൂപ്പിനെതിരെ ആരെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അവരെ വിലക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ഏതെങ്കിലും നിർമാതാവു പുതിയ ചിത്രമെടുക്കാൻ ഒരുങ്ങിയാൽ വിലക്കുള്ളവരെ ഉൾപ്പെടുത്തരുതെന്ന് ഈ ഗ്രൂപ്പിലുള്ളവർ ആവശ്യപ്പെടും. വിലക്കുള്ളവരെ വച്ചു സിനിമയെടുക്കാൻ നിരാക്ഷേപ പത്രം നൽകില്ലെന്നു ഫിലിം ചേംബറിനെക്കൊണ്ടു പറയിപ്പിക്കും.

നടന്മാർക്കും രക്ഷയില്ലാത്ത മലയാള സിനിമ..!!! 15 പേരടങ്ങുന്ന മാഫിയക്ക് പൂർണ നിയന്ത്രണം…!! പരാതി നൽകിയത് കൂടുതലും പുരുഷന്മാർ..!! നിർമാതാക്കളുടെ ആധിപത്യം ഇപ്പോഴില്ല. നടൻമാരാണ് ഭരിക്കുന്നത്..

കുളത്തിന് സമീപം എത്തിച്ച് ബലാത്സംഗം ചെയ്തു..!! രക്ഷാബന്ധൻ ആഘോഷത്തിനിടെ ആദിവാസി യുവതിക്ക് സംഭവിച്ചത്…

ശ്രദ്ധിക്ക് അമ്പാനെ…, പണി വരുന്നുണ്ട് അളിയാ..!!! മാളുകളിലും മറ്റും ഫോൺ നമ്പർ കൊടുക്കുമ്പോൾ ശ്രദ്ധിക്കുക… നടപടി എടുക്കാം നിങ്ങൾക്ക്…

വലിയ അഹങ്കാരത്തോടെയാണു ഫിലിം ചേംബർ ഭാരവാഹികൾ പ്രവർത്തിച്ചിരുന്നത്. ചില നടൻമാരെ തീർത്തും മുൻവിധിയോടെയാണ് അവർ കണ്ടത്. സിനിമകൾക്കു നിരാക്ഷേപ പത്രം നൽകേണ്ടത് ഇവരാണ്. അതിനാൽ പല സിനിമാ നിർമാതാക്കളെയും വരുതിക്കു നിർത്താൻ ഇവർക്കു കഴിഞ്ഞു. നിർമാതാക്കളുടെ ആധിപത്യം ഇപ്പോൾ സിനിമയിലില്ല. നടൻമാരാണ് ഈ വ്യവസായം ഭരിക്കുന്നത്.

നായികയായി ആര് അഭിനയിക്കണമെന്നും ആരു തിരക്കഥ എഴുതണമെന്നും അയാൾ തീരുമാനിക്കുമെന്നു വിലക്കു നേരിട്ട ഒരു നടൻ പറഞ്ഞു. വിലക്കിനെ അതിജീവിക്കാൻ നടനായിരുന്നാൽ മാത്രം പോരാ. നിർമാതാവും വിതരണക്കാരനും തിയറ്റർ ഉടമയും ഒക്കെ ആകണം. ഒടുവിൽ‌ അതൊക്കെ ആയിത്തീർന്നാണു വിലക്കിനെ മറികടന്നതെന്നും ആ നടൻ‌ പറഞ്ഞു.

Malayalam cinema under control of mafia: Hema committee report
Hema Commission report Malayalam Cinema Film Producers Kerala News Malayalam News

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7