കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമാകണം,ബിജെപിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ചുമതലയാണെന്ന രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: ദളിത് ന്യുനപക്ഷവിഭാഗങ്ങളുള്‍പ്പെടെയുളളവര്‍ക്ക് രാജ്യത്ത് നിലനില്‍പ്പില്ലാതെയാവുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമായി മാറണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആ ചുമതല നിറവേറ്റാന്‍ പ്രവര്‍ത്തകര്‍ ഓരോരുത്തരായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്തതിനു ശേഷമുള്ള ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

പരിചയ സമ്പന്നരും ഊര്‍ജ്ജ്വസലരുമായ ഒട്ടേറെ പേര്‍ പാര്‍ട്ടിയിലുണ്ട്. ഭാവിയിലേക്കുളള പാലമാവേണ്ടത് കോണ്‍ഗ്രസാണ്. രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി സ്ത്രീകളും ശബ്ദമുയര്‍ത്തണമെന്നും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ബിജെപിയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും യോഗത്തില്‍ പങ്കെടുത്ത മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുന്ന ബിജെപിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ചുമതലയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ സാമൂഹ്യ സാമ്പത്തിക ഐക്യം തിരികെ നേടിയെടുക്കാന്‍ രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം നിന്ന് അദ്ദേഹത്തെ പിന്തുണക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7