2030 ഓടെ, സ്മാർട്ഫോണുകൾ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്ന് നോക്കിയ സിഇഒ പെക്ക് ലണ്ട്മാർക്ക്. ദാവോസിൽ നടന്ന വേൾഡ് എക്കോണമിക് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2030-ഓടുകൂടി 6ജി നെറ്റ് വർക്ക് നിലവിൽ വരുമെന്നും അപ്പോഴേക്കും സ്മാർട്ഫോൺ ഇന്നുള്ളത് പോലെ സർവ്വ സാധാരണ ആശയവിനിമയ ഉപകരണമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം സാങ്കേതിക വിദ്യകൾ നമ്മുടെ ശരീരത്തിലേക്ക് നേരിട്ട് തന്നെ നിർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
യഥാർത്ഥത്തിൽ നടക്കാൻ പോവുന്നത് എന്താകും എങ്ങനെയാകും എന്നത് സംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങളൊന്നും അദ്ദേഹം നൽകിയില്ല.
കമ്പനികൾ ഇതിനകം 6ജിയ്ക്ക് വേണ്ടി വലിയ രീതിയിലുള്ള നീക്ഷേപം തുടങ്ങിയതായാണ് വിവരം. ലോകത്തെ മുൻനിര സാങ്കേതിക വിദ്യാ കമ്പനികളായ ക്വാൽകോം, ആപ്പിൾ, ഗൂഗിൾ, എൽജി തുടങ്ങിയവയെല്ലാം ഈ രംഗത്ത് ഒറ്റയ്ക്കോ കൂട്ടായോ ഉള്ള ശ്രമങ്ങളിലാണ്.