സച്ചിന് പിന്നാലെ ധോണിക്കും ആദരവ്; ഏഴാം നമ്പ‌‌ർ ഇനി മറ്റാ‌‌‌ർക്കും നൽകില്ല

സച്ചിൻ ടെണ്ടുൽക്കറുടെ പത്താം നമ്പറിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ ഇനിയൊരു 7–ാം നമ്പറും മറ്റൊരു താരത്തിനും നൽകില്ല. മഹേന്ദ്ര സിങ് ധോണി അനശ്വരമാക്കിയ ജഴ്സി നമ്പർ 7 എന്നന്നേക്കുമായി ‘റിട്ടയർ’ ചെയ്യുകയാണെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർക്കു ശേഷം ആദ്യമായിട്ടാണ് ഒരു താരത്തിന്റെ ജഴ്സി ആദരസൂചകമായി പിൻവലിക്കുന്നത്. ‘‘ധോണി ഒരു ഇതിഹാസമാണ്. ഇന്ത്യൻ ക്രിക്കറ്റിനും ലോകക്രിക്കറ്റിനും അദ്ദേഹം നൽകിയ സംഭാവനകൾ അളവറ്റതാണ്. ധോണിയോടുള്ള ആദരസൂചകമായി 7–ാം നമ്പർ ജഴ്സി ഇനിയാ‍ർക്കും നൽകേണ്ട എന്നാണ് തീരുമാനം’’– ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറ‍ഞ്ഞു.

ജന്മദിനവും ജേഴ്സിയും
ധോണി 7–ാം നമ്പർ ജഴ്സി തിരഞ്ഞെടുത്തത് ജൻമദിനമായ ജൂലൈ 7ന്റെ ഓർമയിലാണ് എന്ന് താരത്തോട് അടുപ്പമുള്ളവർ പറയുന്നു. 2007 ട്വന്റി20, 2011 ഏകദിന ലോകകപ്പുകളിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ കിരീടത്തിലേക്കു നയിച്ച ധോണി 2020 ഓഗസ്റ്റ് 15നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അതിനു ശേഷം മറ്റൊരു ഇന്ത്യൻ താരവും 7–ാം നമ്പർ ആവശ്യപ്പെട്ടിരുന്നില്ല.

സച്ചിന് ശേഷം 10ാം നമ്പർ ഉപയോ​ഗിച്ചയാൾ
2013ൽ സച്ചിൻ വിരമിച്ചതിനു ശേഷം അദ്ദേഹത്തിന്റെ 10–ാം നമ്പർ ജഴ്സി പേസ് ബോളർ ഷാർദൂൽ ഠാക്കൂർ ഉപയോഗിച്ചിരുന്നു. വ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്ന് ഷാർദൂൽ പിന്നീട് 54–ാം നമ്പർ ജഴ്സിയിലേക്കു മാറി. പിന്നീടാർക്കും 10–ാം നമ്പർ ജഴ്സി ബിസിസിഐ നൽകിയതുമില്ല.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി പാണ്ഡ്യ എത്തി; പ്രതികരിക്കാതെ രോഹിത്ത്

നിങ്ങളുടെ കാറിനും ഇത് സംഭവിച്ചേക്കാം; കൊച്ചിയിൽ നി‌ർത്തിയിട്ട കാറിന് തൃശൂ‌ർ പാലിയേക്കരയിൽ ടോൾ ഈടാക്കി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7