കൊച്ചി: നിങ്ങൾ കാർ ഉപയോഗിക്കുന്ന ആളാണോ..? എങ്കിൽ ഈ വീഡിയോ ഒന്ന് കണുന്നത് നല്ലതാണ്. നിങ്ങളുടെ കാറിനും ഇങ്ങനെ ഒരു പണി കിട്ടിയേക്കാം.. സംഭവം ഇങ്ങനെയാണ്. ഒരാഴ്ചയിൽ കൂടുതലായി കൊച്ചിയിലെ വീട്ടിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ഒരു കാർ. വീടിന് പുറത്തേക്ക് പോലും ഇറക്കിയിട്ടില്ല. ഈ കാർ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലൂടെ കടന്നുപോയതായി കാണിച്ച് കാറിന്റെ ഫാസ്ടാഗിൽിന്നും ടോൾ ഈടാക്കിയിരിക്കുന്നു. കടവന്ത്ര പോണോത്ത് സൗത്ത് റോഡ് റോഷൻ എൻക്ലേവിൽ പ്രജീഷിന്റെ കാർ ടോൾ പ്ലാസയിലൂടെ കടന്നുപോയെന്നു കാണിച്ചാണ് ബുധനാഴ്ച രാവിലെ 11.34നു ഫാസ്ടാഗിൽ നിന്ന് തുക പിടിച്ചത്. ഫ്ലാറ്റിനു മുൻപിൽ അഴുക്കുചാൽ നിർമാണം നടക്കുന്നതിനാൽ ഒരാഴ്ചയായി വാഹനം പുറത്തിറക്കാൻ കഴിയാതിരുന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നതായി പ്രജീഷിന്റെ അന്വേഷണം. പണം അക്കൗണ്ടിൽനിന്ന് പോയത് കണ്ടതോടെ പ്രജീഷ് കടവന്ത്ര പൊലീസിൽ പരാതി നൽകി. ടോൾ ബൂത്തിലെ നമ്പറിൽ വിളിച്ചപ്പോൾ പ്രതികരണം ഒന്നും ഉണ്ടായില്ല. അതിൽ പുതുമയൊന്നുമില്ലെന്നതാണ് വാസ്തവം. ഇക്കാര്യങ്ങളെല്ലാം പ്രജീഷ് നൽകിയ പരാതിയിലുണ്ട്.
പോലീസ് ഇടപെട്ടതോടെ കമ്പനിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു.
ടോൾ ബൂത്തുകളിൽ ചില വാഹനങ്ങളുടെ ഫാസ്ടാഗ് സാങ്കേതിക പ്രശ്‌നംമൂലം ഓട്ടമാറ്റിക് റീഡ് ചെയ്യാതെ വരുമ്പോൾ ജീവനക്കാർ നേരിട്ടു നമ്പർ ടൈപ്പ് ചെയ്യാറുണ്ട്. ഇതിൽ വരുന്ന പിഴവുകൊണ്ടാകാം പ്രജീഷിന്റെ കാറിന് ടോൾ ഈടാക്കിയതിന് കാരണം. വാഹന നമ്പർ മാത്രം ടൈപ്പ് ചെയ്ത് രേഖപ്പെടുത്തുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം പോകുന്നത് അക്കൗണ്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ചു ആശങ്കയുണ്ടാക്കുന്നതുമാണ്. ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെയും പലർക്കും ഇത്തരത്തിൽ തുക നഷ്ടമായിട്ടുണ്ട്. ടോൾപ്ലാസ ഓഫിസിൽ ബന്ധപ്പെട്ടാൽ പണം തിരികെ നൽകുമെന്നാണ് അധികൃതർ പറയുന്നത്. ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഇതാണ്. 7994777180.
ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ നമ്മളുടെ മൊബൈൽ ഫോണിലേക്ക് വരുന്ന പല എസ്.എം.എസുകളും നമ്മൾ ശ്രദ്ധിക്കാറില്ല. അതുകൊണ്ട് തന്നെ പണം ഈടാക്കിയ കാര്യം അറിയാൻ സാധ്യത കുറവാണ്. ടോൾ പ്ലാസയിലൂടെ കടന്നു പോയിട്ടില്ലെന്ന് ഉറപ്പുള്ളത്കൊണ്ട് ടോൾപ്ലാസ എന്ന കണ്ടന്റോടുകൂടി വരുന്ന മെസേജുകൾ തീരെ ശ്രദ്ധിക്കാനും സാധ്യതയില്ല. ഇങ്ങനെ പണം പോയിട്ടുണ്ടോ എന്ന കാര്യം പലരും അറിയാറുപോലുമില്ലെന്നതാണ് വാസ്തവം. ഇനിയെങ്കിലും എസ്.എം.എസുകൾ വരുമ്പോൾ ഒന്ന് ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കട്ടെ..
ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ജിയോ ടി വി പ്രീമിയം പ്ലാനുകൾ