മലയാള സിനിമയുടെ നിർമിതി ബഹുഭാഷകളിലേക്കു മാറേണ്ട കാലമാണിതെന്നു പൃഥ്വിരാജ്

കൊച്ചി: മലയാള സിനിമയുടെ നിർമിതി ബഹുഭാഷകളിലേക്കു മാറേണ്ട കാലമാണിതെന്നു നടൻ പൃഥ്വിരാജ്. പാൻ ഇന്ത്യൻ ചിന്തകൾ മലയാള സിനിമയിലുണ്ടാകണം. കലാമൂല്യമുള്ള സിനിമകളുടെ നിർമാണ കേന്ദ്രം എന്നതിനൊപ്പം പ്രേക്ഷകർ ആഗ്രഹിക്കുന്ന മാസ് സിനിമകളും ഇവിടെയുണ്ടാകണം. ‌

ഇതര ഭാഷകളിലുണ്ടാകുന്ന മികച്ച സിനിമകൾ നമ്മൾ ശ്രദ്ധിക്കുകയും കാണുകയും ചെയ്യുന്നതുപോലെ നമ്മുടെ സിനിമകൾ മറ്റു ഭാഷക്കാരും സ്വീകരിക്കുന്ന തലത്തിലേക്ക്‌ ഉയരണം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘കടുവ’യുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

വെബ് സീരീസുകൾ നിർമിക്കാനും അതിൽ അഭിനയിക്കാനും ഒരുപാട് ക്ഷണങ്ങൾ വരുന്നുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. താര സംഘടനയായ ‘അമ്മ’യുടെ യോഗങ്ങളിൽ യുവ നടൻമാരുടെ പങ്കാളിത്തം കുറയുന്നതിനെപ്പറ്റി അസോസിയേഷൻ ഭാരവാഹികൾ വിശദീകരണമൊന്നും ചോദിച്ചിട്ടില്ലെന്നും അങ്ങനെ ഒന്നു വന്നാൽ അപ്പോൾ ആലോചിച്ച്‌ മറുപടി നൽകാമെന്നും പൃഥ്വിരാജ് പറഞ്ഞു.

കലാമൂല്യവും അർപ്പണ ബോധവും ഒരുപോലെ കൈകോർക്കുന്ന മലയാള സിനിമയിലേക്കു വരാൻ എപ്പോഴും താത്പര്യമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് പറഞ്ഞു. മലയാള സിനിമയുടെ മികവിന്റെ ഭാഗമാകാൻ കഴിയുന്നതാണ് പ്രധാനമെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

‘കടുവ’യിലെ നായിക സംയുക്ത മേനോൻ, നടൻമാരായ കലാഭവൻ ഷാജോൺ, സുധീർ കരമന, അലൻസിയർ, രാഹുൽ മാധവ്, നിർമാതാവ് ലിസ്റ്റൻ സ്റ്റീഫൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘കടുവ’യിലെ നായകൻ പൃഥ്വിരാജ് കൊച്ചിയിൽ പത്രസമ്മേളനത്തിനിടയിൽ. നടൻ കലാഭവൻ ഷാജോൺ സമീപം

Similar Articles

Comments

Advertismentspot_img

Most Popular